|
ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന സര്‍ഗോത്സവം ഈമാസം 13നു ശനിയാഴ്ച സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. ഉദ്ഘാടന യോഗത്തിനുശേഷം രാവിലെ 10. 30 മുതല്‍ നിശ്ചിത ക്രമത്തില്‍ മത്സരങ്ങള്‍ നടക്കുമെന്ന് പ്രസിഡന്റ് ടോം ജേക്കബ്, ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി എന്നിവര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങിലേതു പോലെ അഞ്ചു പൗണ്ടാണ് വ്യക്തിഗത രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പിനങ്ങളില്‍ മത്സരിക്കുന്നവര്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അഞ്ചു പൗണ്ട് വീതം നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
മത്സര ദിവസമായ ഈമാസം 13നു മുന്‍പായി പരമാവധി രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഉദ്യമത്തിലാണ് ആര്‍ട്‌സ് സെക്രട്ടറിമാരായ സന്തോഷ് ജേക്കബ് പുത്തേട്ടും ജയ് ചെറിയാനും. പരിപാടികളുടെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പുറമെ ഫിനാന്‍സ് കണ്‍ട്രോളര്‍ കൂടിയായ ട്രഷറര്‍ ജീവന്‍ തോമസ്, വൈസ് പ്രസിഡന്റ് ബെന്നി കുടിലില്‍, ജോയിന്റ് ട്രഷറര്‍ തോംസണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സജി മാത്യു, റെജി തോമസ്, റെജി മണിയാലില്‍, ജോസ് കാപ്പില്‍ എന്നിവരാണ് സബ്കമ്മറ്റികള്‍ നയിക്കുന്നത്.
എക്‌സ് - ഒഫീഷ്യയോ അംഗങ്ങളായ മുന്‍ പ്രസിഡന്റ് മാനുവല്‍ മാത്യു, മുന്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി മുന്‍ ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ക്ക് പുറമെ മുന്‍ ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പനും സര്‍ഗോത്സവം 2019ന് ആവശ്യാനുസൃത സഹായവുമായി രംഗത്തുണ്ട്. സര്‍ഗോത്സവ ഹാളില്‍ മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പരിപാടികള്‍ക്കു പങ്കെടുക്കുന്നവര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കാനെത്തുന്നവര്‍ക്കും തുല്യമായ നിരക്കില്‍ ഫുഡ് സ്റ്റാളില്‍ നിന്നും ഭക്ഷണം നല്‍കുന്നതായിരിക്കുമെന്നു സംഘാടക സമിതി അറിയിക്കുന്നു.
മത്സരാനന്തരം നടക്കുന്ന സമാപന സമ്മേളനത്തില്‍ 'ബ്രിസ്റ്റോള്‍ സിംഗേഴ്‌സ്' ന്റെ ശ്രുതിമധുരമായ ഗാനാലാപനങ്ങളും ഉണ്ടായിരിക്കുന്നതാണ്. സമാപന സമ്മേളന ഹാളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
കലാവേദിയുടെ വിലാസം
Southmead Community Hall, 248 Greystoke Ave, Bristol BS10 6BQ |