|
യുകെകെസിഎ നടത്തുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. 105 പേരുമായി കഴിഞ്ഞ ജനുവരിയില്‍ നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെമാനിച്ചാണ് മൂന്നാമതും ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുന്നത്. ജോര്‍ദ്ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നീ നാലു രാജ്യങ്ങളിലൂടെയായിരിക്കും ഈ തീര്‍ത്ഥാടനം നടത്തുക.
എല്ലായിടങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു വേണ്ടി ഒരു വൈദികരും യാത്രാ സംഘത്തെ അനുഗമിക്കുന്നതായിരിക്കും. ഈ തീര്‍ത്ഥാടനത്തിലേക്ക് ഈ മാസം 14നു ഞായറാഴ്ചയാണ് പേരുകള്‍ തരാനുള്ള അവസാന തീയതി. അതിനുശേഷമുള്ള പേരുകളൊന്നും പരിഗണിക്കുന്നതല്ല. താല്‍പ്പര്യമുള്ളവര്‍ യുകെകെസിഎ ജോയിന്റ് ട്രഷറര്‍ - 07401222669 മായോ മറ്റ് ഏതെങ്കിലും സെട്രല്‍ കമ്മറ്റി മെമ്പറുമായോ ഉടനെ ബന്ധപ്പെടേണ്ടതാണ്. |