Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പാലക്കാട്ടുകാരുടെ വിഷു പലഹാരം ഇലയട
Reporter
മലബാറിലും തിരുവിതാംകൂറിലും ഉള്‍പ്പെടാതെ കിടക്കുന്ന പ്രദേശമാണ് പാലക്കാട്. തമിഴ്‌നാടിന്റെ തന്ത്രപ്രധാന അതിര്‍ത്തിയായ കോയമ്പത്തൂരിന്റെ അതിര്‍ത്തി. തമിഴര്‍ക്കു ദീപാവലി പോലെയാണ് പാലക്കാട്ടുകാര്‍ക്ക് വിഷു. പടക്കം പൊട്ടിക്കുന്നതു പോലെ വിഷു ആഘോഷത്തിന്റെ ഭാഗമാണ് ഇലയട. അതിന്റെ ചേരുവ ഇതാ.



പച്ചരി - മൂന്നു കപ്പ്
തേങ്ങ - ഒരെണ്ണം
പഞ്ചസാര - അര കപ്പ്
ഏലയ്ക്ക - അര ടീസ്പൂണ്‍ (പൊടിച്ചത്)
വാഴയില - എണ്ണത്തിന് അനുസരിച്ച്
ഉപ്പ് - മാവില്‍ ചേര്‍ക്കാന്‍ പാകത്തിന്
വെള്ളം - മാവ് കുഴമ്പു പരുവത്തിലാക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഉപ്പ് ഇട്ട് ഇളക്കുക. അരിപ്പൊടിയിലേക്ക് വെള്ളം ഒഴിച്ച് കുഴമ്പു പരുവത്തില്‍ ആക്കുക. വെള്ളം നന്നായി ഇളക്കികൊണ്ട് വേണം അരിപ്പൊടി ചേര്‍ക്കാന്‍. ചൂട് കുറഞ്ഞതിന് ശേഷം കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും ചിരകിയ തേങ്ങയും കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത ശേഷം നന്നായി യോജിപ്പിക്കുക.

കുഴച്ചുവച്ചിരിക്കുന്ന അരിമാവ് ചെറിയ ഒരുളകളാക്കി മാറ്റിയ ശേഷം വാഴയിലയില്‍ കട്ടികുറഞ്ഞ തീയില്‍ പരത്തിയെടുക്കുക. ഇതിന്റെ നടുവില്‍ നീളത്തില്‍ രണ്ട് സ്പൂണ്‍ തേങ്ങപഞ്ചസാര കൂട്ട് നിരത്തിയ ശേഷം ഇല രണ്ടായി മടക്കുക. പിന്നീട് ഇഡ്ഡലി ചെരുവത്തില്‍ നിരത്തി വച്ച് 15 മിനിറ്റ് പുഴുങ്ങിയ ശേഷം എടുക്കുക.
 
Other News in this category

 
 




 
Close Window