Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഈസ്റ്ററിന് ബീഫ് ഉലര്‍ത്തിയത് (നാടന്‍ പാചകരീതി)
Reporter
ഈസ്റ്റര്‍ വരുന്നു. പ്രാര്‍ഥനയോടെ നല്ല കുടുംബത്തിന്റെ അടുക്കള ഒരുക്കാം. പാചകത്തില്‍ നിന്ന് ആദ്യം തുടങ്ങാം. ബീഫ് ഉലര്‍ത്തിയതാവട്ടെ ഇക്കുറി ഈസ്റ്ററിന് സ്‌പെഷല്‍.

പോത്തിറച്ചി - ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആക്കണം)
കറിവേപ്പില - രണ്ട് തണ്ട്
ചെറിയ ഉള്ളി - 10 എണ്ണം
സവാള - ഒന്ന് ( അരിഞ്ഞത് )
തേങ്ങ - അര മുറി ( കൊത്തി നുറുക്കി വറുക്കാന്‍)
ഉണക്ക മുളക് - പത്തെണ്ണം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - രണ്ടി സ്പൂണ്‍
മല്ലിപ്പൊടി - നാല് സ്പൂണ്‍
കുരുമുളകുപൊടി - രണ്ട് സ്പൂണ്‍
ഗരംമസാല - അര സ്പൂണ്‍ (പൊടി)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
വെളുത്തുള്ളി - രണ്ട് സ്പൂണ്‍
ഇഞ്ചി - നീളത്തില്‍ അരിഞ്ഞത് ( ഒരു വലിയ കഷണം)
ഉപ്പ് - പാകത്തിന്
എണ്ണ - ഇഷ്ടാനുസരണം

പാകം ചെയ്യുന്ന വിധം

മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ചീനച്ചട്ടിയില്‍ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ മസാലപ്പൊടിയില്‍ ചേര്‍ത്ത് ബീഫില്‍ പുരട്ടി പിടിപ്പിക്കുക. പ്രഷര്‍ കുക്കറില്‍ എണ്ണ ഒഴിച്ച് താങ്ങാക്കൊത്ത് മൂപ്പിക്കുക. കുഞ്ഞുള്ളി, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറിയ ഉള്ളിയും ഇട്ട് മൂപ്പിക്കുക. മസാല പുരട്ടി വെച്ചിരിക്കുന്ന ബീഫ് ക,ണം ചേര്‍ത്ത് വളറ്റുക. ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി വേവിക്കുക. ആറ് വിസില്‍ കഴിഞ്ഞ് കുക്കര്‍ തുറന്ന് ആവി പോകാന്‍ വയ്ക്കുക. ഒരു പാനില്‍ 3 - 4 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു ഉണക്ക മുളക്, വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് ഫ്രൈ ചെയ്യുക. ഇതിലേക്ക് സവാള ചേര്‍ത്തു വഴണ്ട് വരുമ്പോള്‍ കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്തു ഇളക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് കഷണങ്ങള്‍ ഇളക്കി യോജിപ്പിക്കുക. തീ കൂട്ടി വെച്ച് 2 - 3 മിനിറ്റ് വീണ്ടും വേവിക്കുക. ഗരം മസാല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക.
 
Other News in this category

 
 




 
Close Window