Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എട്ടാമത് വയനാട് സംഗമം ഈ മാസം 26, 27, 28 തീയതികളില്‍ മിഡ്‌ലാന്റ്‌സില്‍
ബെന്നി പെരിയപുറം

കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഈ മാസം 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മിഡ്‌ലാന്റ്‌സിലെ സ്റ്റഫോര്‍ഡ്‌ഷെയറിലുള്ള ഡെന്‍സ്റ്റോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മൂന്നു ദിവസങ്ങളിലായിട്ടാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. 26ന് വൈകുന്നേരം തുടങ്ങി 28ന് ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ കൂട്ടായ്മയ്ക്ക് എത്തിച്ചേരും. ടൂറിസം മാപ്പിലൂടെ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വയനാട് ജില്ല വീണ്ടുമൊരിക്കല്‍ കൂടി പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളുമായി ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന അവസരത്തില്‍ കൂടിയാണ് സംഗമം നടക്കുന്നത്. സംഗമത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നതായി സംഗമത്തിന്റെ ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍മാരായ റോബി മേക്കര, പ്രിന്‍സ് മറ്റത്തില്‍, എല്‍ദോ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റോബി മേക്കര - 07843020249, എല്‍ദോ - 07828561036, പ്രിന്‍സ് - 07578351522 സംഗമം നടക്കുന്ന കോളേജിന്റെ വിലാസം Denstone College, Smallwood Manor, Uttoxeter, ST14 8NS

 
Other News in this category

 
 




 
Close Window