|
സ്റ്റോക്പോര്‍ട്‌ലെ മലയാളികളുടെ കൂട്ടായ്മക്ക് പുത്തനുണര്‍വ്വേകി Malayalee Asosciation of Stockport (MAS) ഔദ്യോഗികമായി ഉദ്ഘടനം ചെയ്യപ്പെട്ടു. ഏപ്രില്‍ 27 നു , Hazel Grove St. Peters ഹാളില്‍ വച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബഹുമാനപെട്ട സ്റ്റോക്പോര്‍ട് മേയര്‍ തിരി തെളിച്ചു ഉദ്ഘടനം ചെയ്തു.
MAS പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷം വഹിച്ചു. കൂടാതെ UUKMA & MMCA ഭാരവാഹിയായ ബഹു അലക്‌സ് വര്ഗീസ് , MMA പ്രെസിഡെന്റ്. ബഹു അനീഷ് കുരിയന്‍ , ജനറല്‍ സെക്രട്ടറി ബഹു അരുണ്‍ ചാന്ദ് , UUKMA നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ബഹു ഷാജിമോന്‍ K.D. ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് , സെക്രട്ടറി സൈബീന്‍ തോമസ് , ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചന്‍ , ട്രീഷറര്‍ ഹരീഷ് നായര്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെന്‍സി ഗോപുരന്‍, ജിജിത് പാപ്പച്ചന്‍ , ജോയ് സിമെത്തി , മനോജ് ജോണ്‍ , രഘു മോഹന്‍ , റോയ് മാത്യു , സവിത രമേശ് ,സെബിന്‍ തെക്കേക്കര , ശ്രീരാജ് രവികുമാര്‍ , വര്ഗീസ് പൗലോസ് തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു
തുടര്‍ന്ന് നടന്ന വൈവിധ്യമാര്‍ന്ന നൃത്ത കലാപരിപാടികളും Mr. REX &Team നയിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി മാറ്റി.
കൂടുത; വിവരങ്ങള്‍ക്ക് 07751 485074 എന്ന നമ്പറിലോ https://www.stockportmalayali.org/ എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്. |