Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മൊബൈല്‍ ഫോണില്‍ മൂന്നു ക്യാമറ: ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആഹ്ലാദം
Reporter
വിവോയുടെ വൈ ശ്രേണിയിലെ ഏറ്റവും നൂതന സ്മാര്‍ട്‌ഫോണായ വിവോ വൈ 17 പുറത്തിറക്കി. 5000എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ,120°ക്യാപ്ചര്‍ ചെയ്യാന്‍ സാധിക്കുന്ന വൈഡ് ആംഗിള്‍ സംവിധാനം, 16.16സെന്റിമീറ്റര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ തുടങ്ങിയ സവിഷേതകളോടുകൂടിയ ഫോണിന്റെ വില 17,990 രൂപയാണ്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച വിവോ വൈ 17 മിനറല്‍ ബ്ലൂ, മിസ്റ്റിക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും. വിവോ സ്റ്റോര്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയും മറ്റ് അംഗീകൃത ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും വിവോ വൈ 17ലഭ്യമാകും.

19.3:9അനുപാതത്തോടെ 16.15സിഎം ഹാലോ ഫുള്‍ വ്യൂ ഡിസ്‌പ്ലേ, 89ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന ഡിസ്‌പ്ലേ അനുഭവം നല്‍കുന്നു. 13എംപി മെയിന്‍ ക്യാമറ, 8എംപി എഐ സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് വൈ 17ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 20എം പി സെല്‍ഫി ക്യാമറയുമുണ്ട്.

മീഡിയ ടെക് ഹീലിയോ പി35 ഒക്റ്റാകോര്‍ പ്രോസസ്സര്‍, 4ജിബി റാം 128ജിബി ഇന്റേണല്‍ മെമ്മറി എന്നിവ വളരെ മികച്ചകാര്യക്ഷമത പ്രദാനം ചെയ്യുന്നു. ആന്‍ഡ്രോയ്ഡ് 9.0അടിസ്ഥാനമായ ഫണ്‍ടച്ച് ഒഎസ് വളരെ മികവുറ്റ ദൈനദിന, ഗെയിമിങ് അനുഭവവം സാധ്യമാക്കുന്നു. 24മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന 5000എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി, ചാര്‍ജ് പ്രൊട്ടക്ഷന്‍ സാങ്കേതിക വിദ്യ എന്നിവ വൈ 17നെ ഈ ശ്രേണിയിലെ ഏറ്റവും മികച്ചതാക്കുന്നു. അള്‍ട്ര ഗെയിമിങ് മോഡ്, ഇസ്‌പോര്‍ട്‌സിനായി കോംപറ്റീഷന്‍ മോഡ് തുടങ്ങിയവ ഗെയിമിംഗില്‍ വൈ 17നെ പകരം വെക്കാനാകാത്ത പോരാളിയാക്കി മാറ്റുന്നു.

ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ആനുകൂല്യങ്ങളും ഇളവുകളും വിവോ ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈനില്‍ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കായി 5ശതമാനം ക്യാഷ് ബാക്ക്, എച്ച്ഡിബി പേപ്പര്‍ ഫിനാന്‍സ് വഴി ക്രെഡിറ്റ് കാര്‍ഡ് ഡൗണ്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 5ശതമാനം ക്യാഷ്ബാക്ക്, എച്ച് ഡി എഫ് സി പേപ്പര്‍ ഫിനാന്‍സ് വഴി പൂജ്യം ഡൌണ്‍ പേയ്‌മെന്റില്‍ 1499രൂപക്ക് ഏറ്റവും കുറഞ്ഞ ഇഎംഐ എന്നി സൗകര്യം ലഭിക്കും.
 
Other News in this category

 
 




 
Close Window