Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ചിക്കന്‍ നൂഡില്‍സ്
Reporter
കോഴിയിറച്ചി പാകം ചെയ്യുമ്പോള്‍ വേവു ശ്രദ്ധിച്ചാല്‍ ചിക്കന്‍ നൂഡില്‍സ് സ്വാദിഷ്ടമാകും. നൂഡില്‍സ് നല്ല ഇനം ആണെങ്കില്‍ അതിന്റെ സ്വാദില്‍ വ്യത്യാസം വരില്ല. തീ അമിതമായി ചൂടാക്കി നൂഡില്‍സിന്റെ നിറം മാറാതെ സൂക്ഷിച്ചാല്‍ രുചികരമായ ചിക്കന്‍ നൂഡില്‍സ് വീട്ടിലുണ്ടാക്കാം.

ആവശ്യമുള്ള ചേരുവ:

കോഴി ഇറച്ചി - ഒരു കിലോ (എല്ലുകളഞ്ഞത് )
നൂഡില്‍സ് - 200 ഗ്രാം (പാകത്തിന് വേവിച്ചത്)
സവാള - നാല് കപ്പ് (നുറുക്കിയത്)
ഇഞ്ചി - ഒരു കഷണം (നുറുക്കിയത്)
മുളകുപൊടി - 2 സ്പൂണ്‍
വെളുത്തുള്ളി - 10 അല്ലി (നുറുക്കിയത്)
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്
സോയാസോസ് - 2 സ്പൂണ്‍
കാപ്‌സിക്കം - 2
കാരറ്റ് - രണ്ടെണ്ണം (നുറുക്കിയത്)


പാകം ചെയ്യുന്ന വിധം

കോഴിഇറച്ചി പാകത്തിന് അളവില്‍ മുറിച്ചെടുത്ത് തിളച്ച എണ്ണയില്‍ നന്നായി വറുത്ത് കോരി എടുത്ത് പാത്രത്തില്‍ വയ്ക്കുക. സോയാസോസ്, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി ചീനച്ചട്ടിയില്‍ ഇളക്കി മൂപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് സവാള, ക്യാപ്‌സിക്കം, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ് എന്നിവ ഇട്ട് നന്നായി വഴറ്റുക. വറുത്തു വച്ച നൂഡില്‍സ് ഇതിലേക്ക് ഇട്ട് നിറം മാറാതെ ഇളക്കി കോരി എടുക്കുക.
 
Other News in this category

 
 




 
Close Window