Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
പാചകം
  Add your Comment comment
ചില്ലി സോസ്
Reporter
കുപ്പിയില്‍ ഇന്‍സ്റ്റന്റായി കിട്ടുന്ന ചില്ലി സോസില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റിവ് ലിക്വിഡുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ചില്ലി സോസ് സ്വാദിഷ്ടമായി വീട്ടില്‍ തന്നെ തയാറാക്കാം. ഏറെ നേരത്തെ കഷ്ടപ്പാടില്ലെന്ന് ഓര്‍ക്കുക. ചേരുവ: കടല എണ്ണ 100 മില്ലി ഉണക്കമുളക് പന്ത്രണ്ട് എണ്ണം ടൊമാറ്റോ സോസ് 50 മില്ലി ചുവന്ന ഉള്ളി 12 അല്ലി വാളന്‍പുളി ചെറിയ കഷണം ഉപ്പ് പാകത്തിന് പഞ്ചസാര അര ടീസ്പൂണ്‍ കടല എണ്ണ തിളയ്ക്കുമ്പോള്‍ മുളക് ഇട്ട് വറുക്കുക. ചുവന്ന ഉള്ളി, വാളന്‍പുളി, ഉപ്പ് പഞ്ചസാര എന്നിവ എണ്ണയിലിട്ട് നിറം മാറുന്നതിനു മുന്‍പ് അരിച്ച് കോരി വാങ്ങി വയ്ക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ് ഒഴിച്ച് പഞ്ചസാര ചര്‍ത്ത് കലക്കുക. ഒരു സ്പൂണ്‍ കോരിയെടുത്ത് രുചിച്ചു നോക്കുക. കുഴമ്പു പരുവം ആയെന്ന് ഉറപ്പു വരുത്തണം. തണുത്ത ശേഷം മാത്രം ഉപയോഗിക്കുക. (എരിവ് കുറവെന്നു തോന്നിയാല്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ക്കാം)
 
Other News in this category

 
 




 
Close Window