|
യു കെ കെ സി എ യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനാക്കി 2019 കണ്‍വന്‍ഷന്‍ മാറ്റിയെടുക്കാന്‍ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ വേറിട്ടതാക്കാന്‍ അതീവ ജാഗ്രതയോ ടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളുടെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ജൂണ്‍ 8 ന് നടക്കുന്ന നാഷണല്‍ കൌണ്‍സില്‍ യോഗം കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. കഴിഞ്ഞ കണ്‍വന്‍ഷനിലും കലാമേളയിലും അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തത്തോടെ യു കെയിലെ ക്‌നാനായ മക്കള്‍ നല്‍കിയ പിന്തുണയാണ് 18 മതു കണ്‍വന്‍ഷന്‍ ഏറ്റവും മികച്ച താക്കണമെന്ന തീരുമാനത്തിന് പിന്നില്‍.
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരും, മിമിക്രി കലാരംഗത്തെ മുടിചൂടാമന്നന്മാരും അടങ്ങിയ താര നിരയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ വേദിയില്‍ സാംസ്‌കാരിക പരിപാടി മോടികൂട്ടാന്‍ അണിനിരക്കുന്നത്. കണ്‍വന്‍ഷനിലെത്തുന്നവര്‍ നിറഞ്ഞ മനസ്സോടെ മടങ്ങണം എന്നതാണ് സംഘാടകരുടെ ലക്ഷ്യം. മിഡ്‌ലാന്‍സിലെ പ്രൗഡഗംഭീരമായ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയാക്കിയതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ എളുപ്പത്തില്‍ എത്തി ചേര്‍ന്ന് കണ്‍ൗവന്‍ഷന്‍ നഗര്‍ ക്‌നാനായ സാഗരമാവും എന്നതില്‍ സംശയമില്ല.
ക്ഷ500 പൗണ്ടിന്റെ ഡയമണ്ട് എന്‍ട്രി ടിക്കറ്റിന്റെ വില്പന പൂര്ത്തിയാക്കികൊണ്ടു യൂണിറ്റുകളുടെ സഹകരണം പൂര്‍ണതോതില്‍ ഉറപ്പുവരുത്തിയിരിക്കുകയാണ് ഡഗഗഇഅ സെന്‍ട്രല്‍ കമ്മിറ്റി. കാര്‍ പാര്‍ക്കിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
അതോടൊപ്പം മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി യുകെയിലെ ക്‌നാനായക്കാരുടെ ഉത്സവമായ കണ്‍വെന്‍ഷന് ഒരു പുതിയ ചരിത്രം കുറിക്കുമെന്നതില്‍ സംശയമില്ല |