Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികൾ. 2019 - 20 ഇടുക്കി ജില്ലാ സംഗമത്തെ ജിമ്മി ജേക്കബ് നയിക്കും
ജിമ്മി ജേക്കബ്

ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ(IJS ) 2019 - 20 പ്രവർത്തനങ്ങൾക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബർമിംഹ്ഹാമിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിൽ കവൻട്രിയിലുഉള്ള ജിമ്മി ജേക്കബ്നെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു. ജിമ്മി ജേക്കപ്പിന് ഒപ്പം നാല് ജോയിന്റ് കൺവീനർമാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്സിനെയും തെരഞ്ഞ് എടുത്തു.യഥാക്രമം ജോയിന്റ് കണ്‍വീനെര്‍മാരായി വിൻസി വിനോദ് (മാഞ്ചസ്റ്റർ), സൈജൂ വേലംകുന്നേൽ (ലിവർപൂൾ ) സാൻറ്റോ ജേക്കബ് ( ബർമിംഹ്ഹാം) റോയി ജോസഫ് (പീറ്റർബ്രോ) തുടങ്ങിയവരും,കമ്മറ്റി മെബർമാരായി, ബാബു തോമസ് (നോർത്താംബറ്റൺ) ജസ്റ്റിൻ എബ്രഹാം (റോതർഹാം) റോയി മാത്യു (മാഞ്ചസ്റ്റർ) സിജോ വേലംകുന്നേൽ (കോൾചെസ്റ്റർ) ബെന്നി മേച്ചേരിമണ്ണിൽ (റെക്സാം )പീറ്റർ താണോലി (വെയിൽസ്) ജിൻറ്റോ ജോസഫ് (മാഞ്ചസ്റ്റർ)സിബി ജോസഫ് (ബാസിൽഡൺ) ജിൽജി ഇമ്മാനുവൽ (ചെംസ് ഫോർഡ്) ബാലസജീവ് കുമാർ ( കോൾചെസ്റ്റർ) തുടങ്ങിയവരെയും തിരെഞ്ഞ് എടുത്തു. ഇടുക്കി ജില്ലാ സംഗമം എല്ലാ വർഷവും ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് മാത്രമേ ചാരിറ്റി നടത്തുന്നുള്ളൂ. 8 വർഷങ്ങൾക്ക് മുൻമ്പ് പ്രവർത്തനം ആരംഭിച്ച ഈ സ്നേഹകൂട്ടായ്മ യു കെയിലും, നാട്ടിലുമായി നിരവധി പ്രവർത്തനങ്ങൾ ഇടുക്കി ജില്ലാ സംഗമം നടത്തി വരുന്നു. അതിൽ നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നാല് വീടുകളുടെ പണികൾ ഇപ്പോൾ പുരോഗമിച്ച് കൊണ്ട് ഇരിക്കുന്നു. പരസ്പര സ്‌നേഹത്തിലും, വെക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുൻഗണന നല്കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായവരുടെയും, മറ്റുള്ളവരുടെയും, വെക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈതാങ്ങ് ആയി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും, ഈ സ്നേഹ കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും സഹകരണം ഉണ്ടാകണം എന്ന് ഇടുക്കി ജില്ലാ സംഗമം കൺവീനർ ജിമ്മി ജേക്കപ്പ് അഭ്യര്‍ത്ഥിക്കുന്നു .

 
Other News in this category

 
 




 
Close Window