Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
യുവതീയുവാക്കള്‍ക്കായി സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ധ്യാനം ജൂലൈ 18 മുതല്‍
Reporter
യു.കെ.യിലെ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതല്‍ 18 വരെ തീയതികളില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ചാണ് ധ്യാനം. ഇതാദ്യമായാണ് യുവജനങ്ങള്‍ക്കായി രൂപതയുടെ ആഭിമുഖ്യത്തില്‍ വേനല്‍അവധിക്കാലത്ത് ധ്യാനം നടത്തുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നൂറ് പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി FRBABOO@GMAIL.COM, 07703422395,SUNILJAMESK2GMAIL.COM 07861625444,ASHWIN.THOMAS79@GMAIL.COM 07983217104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ധ്യാനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വളര്‍ന്നു വരുന്ന യുവതീ യുവാക്കള്‍ വിശ്വാസത്തിലും ധാര്‍മികതയിലും അടിയുറച്ച് മുന്നോട്ടുപോകുന്നതിനുള്ള ഒരുക്കമായിരിക്കും ധ്യാനം. സമ്മര്‍ അവധിക്കാലത്ത് സൗകര്യപ്രദമായി ധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാന കേന്ദ്രത്തിന്റെ വിലാസം: DIVINE RETREAT CENTRE,ST AUGUSTINE'S ABBEY,ST AUGUSTINE'S ROAD,RAMSGATE ,CT11 9PA
 
Other News in this category

 
 




 
Close Window