Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
രണ്ടാമത് എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
Reporter
വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കികൊണ്ട് പരിശുദ്ധ 'കന്യകാമറിയം നല്‍കിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് എയില്‍സ്ഫോര്‍ഡ് തീര്‍ഥാടനം ഭകതിസാന്ദ്രമായി . രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന തീര്‍ഥാടനത്തിനു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി . പന്ത്രണ്ടു മണിക്ക് ജപമാല പ്രദിക്ഷണത്തോട് കൂടി തീര്‍ഥാടനം ആരംഭിച്ചു. തുടര്‍ന്ന്തീര്‍ഥാടനത്തോടനുബന്ധിച്ചു വരും വര്‍ഷങ്ങളിലും നടത്താനുദ്ദേശിക്കുന്ന മരിയന്‍ പ്രഭാഷണത്തിന്റെ ഭാഗമായയുള്ള ഒന്നാമത് പ്രഭാഷണം ലോകപ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ആയ ഫാ. ജോര്‍ജ് പനക്കല്‍ വി. സി. നടത്തി .തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ സമൂഹ ബലിയര്‍പ്പണം നടന്നു .

ഞാന്‍ പൂര്‍ണ്ണമായും മാറിയത്തിന്റേതാണ് എന്ന് പ്രഖ്യാപിച്ച വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയെ പോലെ വളരെ താഴ്മയോടെ , വിനീതനായി മറിയത്തിന്റെ ദാസരായി മാറുവാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സുവിശേഷ സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു .ഓരോ ശിഷ്യനും , ശിഷ്യന്മാരുടെ കൂട്ടായ്മയായ തിരുസഭയും പരിശുദ്ധ അമ്മയുടെ മുന്‍പില്‍ ദാസന്മാരായി മാറണം .ഈശോയുടെ വാക്കുകേട്ട് പരിശുദ്ധ അമ്മയെ തന്റെ അമ്മയായി സ്വീകരിച്ച യോഹന്നാനെപ്പോലെ മറിയത്തെ അമ്മയായി നാം എല്ലാവരും സ്വീകരിക്കണം. പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോള്‍ എല്ലാ കുറവുകളും നിറവുകളായി മാറും. ഉറയുള്ള ഉപ്പായി, ദൈവം കത്തിച്ച വിളക്കായി പരിശുദ്ധ അമ്മയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ വിഭജനത്തിന്റെയും ,ദുഖത്തിന്റെയും , സങ്കടങ്ങളുടെയും എല്ലാം കയ്പ്പ് മാറി ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിയുന്നവയായി മാറും . അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജെനെറല്‍ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോര്‍ജ് പനക്കല്‍ വി. സി., ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട് , തീര്‍ഥാടനത്തിന്റെ ഈ വര്‍ഷത്തെ കണ്‍വീനര്‍ ഫാ. ടോമി എടാട്ട് ,ഫാ. ഹാന്‍സ് പുതിയകുളങ്ങര , രൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയിരുന്നു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തില്‍ ഉള്ള രൂപത ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനക്ക് ശേഷം സീറോ മലബാര്‍ സഭയുടെ പരമ്പരാഗത ശൈലിയില്‍ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടത്തി.
 
Other News in this category

 
 




 
Close Window