Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയിലെയില്‍ മരിയന്‍ ദിനശുശ്രൂഷയും ദു:ക്‌റാന തിരുനാളും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജൂലൈ മാസം ബുധനാഴ്ച(ഇന്ന്) മരിയന്‍ ദിനശുശ്രൂഷയും വി.തോമാശ്ലീഹായുടെ ഓര്‍മ്മതിരുന്നാളായ ദു:ക്‌റാന തിരുനാളും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഊഷ്മളമായ സ്വീകരണവും ഒരുക്കുന്നു. തോമാശ്ലീഹായുടെ തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ്.

സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ രൂപീകൃതമായതിനുശേഷം ആദ്യമായി മിഷന്‍ സന്ദര്‍ശിക്കുന്ന പിതാവിന് ഊഷ്മളമായ സ്വീകരണവും ഈ സുദിനത്തില്‍ വിശ്വാസികള്‍ ചേര്‍ന്ന് ഒരുക്കുന്നു.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 6:15ന് ജപമാല , 6.30ന് പിതാവിന് സ്വീകരണം, 6.45 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George ,
Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window