Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
വീട്ടമ്മമാര്‍ കണ്ടെത്തിയ ചേരുവയാണ് ബീഫ് ഉലര്‍ത്ത്‌
Reporter
മലയാളികളെപ്പോലെ ബീഫ് ഇഷ്ടമുള്ളവര്‍ ലോകത്ത് വേറെയില്ല. ബീഫിനെ എങ്ങനെയൊക്കെ പൊരിച്ചു കഴിക്കാമെന്നു ഗവേഷണം നടത്തിയ വീട്ടമ്മമാര്‍ കണ്ടെത്തിയ ചേരുവയാണ് ബീഫ് ഉലര്‍ത്തിയത്.

ബീഫ് - ഒരു കിലോ

ക്യാരറ്റ് - നാല്

പച്ചമുളക് - വലുത് ആറെണ്ണം

തക്കാളി - വലുത് ആറെണ്ണം
ഇഞ്ചി - ഒരു കഷണം

കറിവേപ്പില - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

ഉപ്പു - ആവശ്യത്തിന്

ബീഫ് മസാല - രണ്ട് സ്പൂണ്‍

മഞ്ഞള്‍ പൊടി - രണ്ടു സ്പൂണ്‍

ഉള്ളി - ആറെണ്ണം

കുരുമുളകുപൊടി -ഒരു സ്പൂണ്‍

ജീരകം - ഒരു സ്പൂണ്‍

ഉലുവ - ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ബീഫ് ചെറുതായി അരിയുക, നന്നായി കഴുകി അതിലേക്ക് ജീരകം, ഉലുവ, മഞ്ഞള്‍പൊടി ഒരു സ്പൂണ്‍, കുരുമുളകു പൊടി,ഉപ്പു പാകത്തിനു,ഇവ ചേര്‍ത്തു നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്തു നന്നായി വേവിക്കുക. വെന്ത ശേഷം അതിലെ വെള്ളം കളയുക ( വെള്ളം കളയുന്നതിലൂടെ അതിലെ കൊഴുപ്പുകള്‍ നിശേഷം ഇല്ലാതാവുന്നതാണ് ). രണ്ടാമതായി ക്യാരറ്റ് ചെറുതായി അരിഞ്ഞു അതും ഒരല്‍പ്പം വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക തക്കാളി, ഉള്ളി, ഇഞ്ചി ,മല്ലിയില പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക നേരത്തെ വേവിച്ച ഇറച്ചി ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു വറുത്തു കോരുക. ഈ വറുത്തു കോരിയതിലേക്ക് (വറുത്തു കോരിയ ഉടനെ) ബീഫ് മസാല ചേര്‍ത്തു ഇളക്കി വെക്കുക.

ബീഫ് വറുത്ത എണ്ണയില്‍ നിന്നു കുറച്ചു മാറ്റിവെച്ചു ബാക്കി വന്ന എണ്ണയിലേക്ക് ഉള്ളി മുറിച്ചു വെച്ചതില്‍ നിന്നു പകുതി എടുത്തു വഴറ്റുക. അതിലേക്ക് മുറിച്ചു വെച്ച തക്കാളിയില്‍ നിന്നും പകുതി, കുറച്ച് ഇഞ്ചി ,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്തു വഴറ്റുക. ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക, മൂപ്പെത്തിയാല്‍ അതിലേക്ക് നേരത്തെ വേവിച്ച് ക്യാരറ്റിന്റെ പകുതി ചേര്‍ക്കുക. കറിവെപ്പില, മല്ലിയില ചേര്‍ത്ത് ഇളക്കുക, അതിലേക്ക് വറുത്തു വച്ച ബീഫ് പകുതി ഇട്ട് ഇളക്കുക. കുറച്ചു വെള്ളം ചേര്‍ത്ത് ഇളക്കി ചൂടാക്കുക. എല്ലാം മിക്‌സായാല്‍ ഇറക്കി വെക്കുക. നേരത്തെ ബാക്കി വെച്ചത് ഇതേ പോലെ ആവര്‍ത്തിക്കുക. ഒന്നിച്ചു ചെയ്താല്‍ രുചി കുറയും.
0 0
 
Other News in this category

 
 




 
Close Window