Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം; മാതൃ ഭക്തര്‍ പുതുചരിതം കുറിക്കും
അപ്പച്ചന്‍ കണ്ണഞ്ചിറ
ഇംഗ്ലണ്ടിലെ 'നസ്രേത്തും', യുറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തര്‍ക്കായി അനുഗ്രഹ വാതില്‍ വീണ്ടും തുറക്കപ്പെടുന്നു. യേശുവിന്റെ തിരുപ്പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേല്‍ മാലാഖ നല്‍കിയ നസ്രത്തിലെ ഭവനം അതേ മാതൃകയില്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കുവാനും, അവിടെ തന്നോടും, ഉണ്ണിയേശുവിനോടും പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഒരുക്കണമെന്നും ഉള്ള മാതാവിന്റെ ദര്‍ശന സന്ദേശം മാനിച്ചാണ് റിച്ചല്‍ഡ്‌സ് എന്ന മാതൃ ഭക്ത വാല്‍സിങ്ങാം ദേവാലയം പണികഴിപ്പിച്ചത്.

മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കുന്നതായും, അവിടുത്തെ തീര്‍ത്ഥ ജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ച ശേഷം ആഗോളതലത്തില്‍ തന്നെ തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് കഴിഞ്ഞ നൂറു കണക്കിന് സംവത്സരങ്ങളായി വാല്‍സിങ്ങാമില്‍ അനുഭവപ്പെടുന്നത്. ഈ വര്‍ഷത്തെ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ 2019 ജൂലൈ 20 നു പതിനായിരത്തിലധികം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.


ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും, മതബോധന പരിശീലനത്തിലും,പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോത്ഥാന ധാരയിലെ ശ്രദ്ധേയമായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി പ്രാര്‍ത്ഥനകളും, ഒരുക്കങ്ങളും, ചിട്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ആയി തീര്‍ത്ഥാടനത്തെ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോര്‍ജ് പനക്കല്‍ അച്ചന്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.


12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കും. തീര്‍ത്ഥാടനത്തിനേറ്റവും പിന്നിലായി വാല്‍സിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാര്‍മ്മികന്‍ മാര്‍ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാന്‍ മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നല്‍കപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

മാതൃ ഭക്തര്‍ക്കായിമിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി മാതൃ ഭക്തര്‍ ഏവരും ജൂലൈ 20 നു പ്രാര്‍ത്ഥിച്ചൊരുങ്ങി തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തില്‍ അച്ചന്‍, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവര്‍ ഏവരെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.


THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL
 
Other News in this category

 
 




 
Close Window