|
അല്‍പം ഒലീവ് ഓയില്‍ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയാം. പുരികം വളരാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഓയില്‍. ഇളം ചൂടുള്ള ഒലീവ് ഓയില്‍ ഉപയോഗിച്ച് പുരികത്തില്‍ നന്നായി മസാജ് ചെയ്യുക. പുരികം കട്ടിയുള്ളതാകാന്‍ സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരല്‍ കൊണ്ട് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം.
ഇടവിട്ട ദിവസങ്ങളില്‍ ഈ ഒലീവ് എണ്ണയില്‍ ലേശം തേനും ചേര്‍ത്ത് തേയ്ക്കുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തില്‍
കട്ടിയുള്ള പുരികം ആ?ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പണ്ടൊക്കെ നൂല് പോലെയുള്ള പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കട്ടിയുളള പുരികമാണ് എല്ലാവര്‍ക്കും വേണ്ടത്. പുരികം കട്ടിയുള്ളതാകാന്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ക്ക് പുരികം കൊഴിഞ്ഞ് പോകുന്നത് വലിയ പ്രശ്‌നമാണ്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പുരികം മസാജ് ചെയ്യുന്നത് അവ നന്നായി വളരാന്‍ സഹായിക്കും. മസാജ് ചെയ്യാനായി ഒരു ബ്രഷും ഉപയോഗിക്കാം. അല്‍പം വെളിച്ചെണ്ണ വിരല്‍ തുമ്പില്‍ എടുത്ത ശേഷം പുരികത്തില്‍ തേച്ച് പിടിപ്പിക്കാം. രക്തയോട്ടം വര്‍ധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തില്‍ വെളിച്ചെണ്ണ പുരട്ടുക. ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയാം. |