Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
മുന്തിരി വൈന്‍
Reporter
പ്രിസര്‍വേറ്റിവ് കെമിക്കല്‍ ചേര്‍ത്തുണ്ടാക്കുന്ന വൈന്‍ പണം കൊടുത്തു വാങ്ങി ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലത് മികച്ച വൈന്‍ വീട്ടിലുണ്ടാക്കുന്നതാണ്. അല്‍പ്പ നേരം ക്ഷമയോടെ ജോലി ചെയ്യാന്‍ തയാറാണെങ്കില്‍ നല്ല വൈന്‍ ഉണ്ടാക്കാം.

മുന്തിരി (കറുത്തത്) മൂന്നു കിലോ

പഞ്ചസാര മൂന്നു കിലോ

യീസ്റ്റ് പത്ത് ഗ്രാം

ഇഞ്ചി ഒരു കഷണം

ഗ്രാമ്പൂ അഞ്ചെണ്ണം

ജാതിപത്രി പത്ത് ഗ്രാം
കറുകപ്പട്ട പത്ത് ഗ്രാം

മുന്തിരി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. പഞ്ചസാര ലയിപ്പിച്ച് തുണിയില്‍ അരിച്ചെടുക്കുക. ജാതിപത്രി, ഗ്രാമ്പൂ, കറുകപ്പട്ട പൊടിച്ചത്, ഇഞ്ചി ചതച്ചതത് എന്നിവ ചേര്‍ത്ത് മിശ്രിതം തയാറാക്കുക. ഒരു ഗഌസ് ഇളം ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര ലയിപ്പിച്ച് യീസ്റ്റ് ചേര്‍ത്തു വയ്ക്കുക. (പത പുറത്തു പോകരുത്)
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാര ലായനി ഉള്‍പ്പെടെ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. പാത്രത്തിന്റെ മുകള്‍ ഭാഗം കട്ടിയുള്ള തുണികൊണ്ട് മൂടിക്കെട്ടുക. പിന്നീടുള്ള പത്തു ദിവസം രാവിലെ പാത്രത്തിന്റെ പത്താം ദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക. (ഇരുപത്തൊന്നു ദിവസമാണ് നല്ല വീര്യമുള്ള വൈന്‍ പാകപ്പെടാനുള്ള കാലയളവ്)
 
Other News in this category

 
 




 
Close Window