Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
പാചകം
  Add your Comment comment
നല്ല ആരോഗ്യത്തിന് ഔഷധക്കഞ്ഞി
Reporter
മലയാളികള്‍ കര്‍ക്കടകത്തിലാണ് ഔഷധക്കഞ്ഞി കുടിക്കാറുള്ളത്. കാലാവസ്ഥ മാറിയാലും ഔഷധക്കഞ്ഞിയുടെ ഗുണം കുറയുന്നില്ല. വേനല്‍ക്കാലത്ത് കഴിക്കരുത് എന്നൊരു നിബന്ധന മാത്രമേയുള്ളൂ. ശരീരപോഷണത്തിന് ഉതകുന്ന ഔഷധക്കഞ്ഞി ഉണ്ടാക്കാനുള്ള കുറിപ്പ് ഇതാ.



ഞവരയരി - 100ഗ്രാം
ചുക്ക്, കുരുമുളക്, തിപ്പല്ലി, കുറുംതോട്ടി,
ജീരകം, അതിമധുരം, ഓമം - 5 ഗ്രാം വീതം ( ഉണക്കിപ്പൊടിച്ചത് )
ചുവന്നുള്ളി - 5 അല്ലി
തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉഴിഞ്ഞയും,കടലാടി - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍ ഒരു കിഴിപോലെ കെട്ടി
അരിയില്‍ ഇട്ടു വേവിക്കണം(കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ). ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം തേങ്ങാപാലും,ഉഴിഞ്ഞയും,കടലാടിയും നന്നായി അരച്ചുചേര്‍ത്ത് ഇളക്കി മൂടിവെക്കുക.പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴിനന്നായി പിഴിഞ്ഞുമാറ്റാന്‍ മറക്കരുത്.
 
Other News in this category

 
 




 
Close Window