Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ട്രെന്‍ഡി സാരികള്‍ക്ക് വന്‍ ഡിമാന്‍ഡ് : പുത്തന്‍ സാരി ഡിസൈനുകള്‍ ഇതാ
Reporter
ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സ്ത്രീകളെ സാരിയുടുത്ത് കാണുന്നതില്‍ ഒരു പ്രത്യേക ഭംഗിയാണ് എന്നുമൊരു അഭിപ്രായവും ഉണ്ട്. സാരി ഫാഷന്‍ കാലങ്ങളോളം മാറി കൊണ്ടിരിക്കുകയാണ്. 80കളിലെ സാരി, 90കളിലെ സാരി അങ്ങനെ സാരികള്‍ തന്നെ വിവിധ രൂപത്തിലും ഭാവത്തിലും ഉണ്ടായിരുന്നു. ഇന്ന് ഇപ്പോള്‍ സാരിയിലെ ഫാഷന്‍ അടിമുടി മാറിയിരിക്കുന്നു.

ബോളിവുഡ് നടിമാരാണ് കൂടുതലും ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ നടത്തുന്നതും. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി അടിക്കമുള്ളവര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. നടിമാരുടെ സാരി ഫാഷനുകള്‍ സാധാരണ ജനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാറുമുണ്ട്.


അടുത്തിടെ ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടത്ത സാരികള്‍ ഫാഷന്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. പച്ച നിറത്തിലുളള സില്‍ക്ക് സാരി ഗൌണ്‍, പാന്‍സിനോടൊപ്പം സാരി അങ്ങനെ പല തരം പരീക്ഷണങ്ങളാണ് ശില്‍പ നടത്തിയത്. ഇതെല്ലാം കൈയടി നേടുകയും ചെയ്തു.

ബോളിവുഡ് സുന്ദരികളില്‍ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ വിദ്യാ ബാലന്. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ കാണാറില്ല. വിദ്യയ്ക്ക് സാരിയോട് അത്രമാത്രം പ്രണയമുണ്ട്. ബോളിവുഡിന്റെ നിത്യഹരിത സൗന്ദര്യമായ രേഖക്ക് പിറകെ സാരിയെ ഇത്രത്തോളം മനോഹരമായി അണിയുന്ന മറ്റൊരു നടി ബോളിവുഡില്‍ ഇല്ലെന്ന് തന്നെ പറയാം. കാഞ്ചീപുരം മുതല്‍ സാധാരണ കോട്ടണ്‍, കൈത്തറി സാരികള്‍ വരെ അതിമനോഹരമായി അണിഞ്ഞെത്തുന്ന വിദ്യ ബോളിവുഡ് ഫാഷനിലേക്ക് സാരിയെ വീണ്ടും കൊണ്ടുവരികയായിരുന്നു.
 
Other News in this category

 
 




 
Close Window