Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കസവു സാരി ഉടുക്കുമ്പോള്‍ കസവു മാല അണിയുക; ചുവപ്പാണെങ്കില്‍ സുന്ദരിയാക്കാന്‍ പാലയ്ക്കയാണ് നല്ലത്
Reporter
ഫാഷനൊന്നും നോക്കിയില്ലെങ്കിലും വസ്ത്രധാരണത്തില്‍ ശ്രദ്ധവേണം. ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ബെസ്റ്റ് ഇംപ്രഷന്‍ എന്നു ചൊല്ലുണ്ടാക്കിയത് വെറുതെയല്ല. മുണ്ടും നേര്യതും ഉടുത്ത മലയാളിപ്പെണ്ണിന് ഇണങ്ങുക കസവു മാലയാണ്. കസവിന്റെ നെയ്ത്ത് പോലെ അരയിഞ്ചു വീതിയില്‍ നാല് ഇഴയായി കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആഭരണമാണ് കസവ്മാല. മാച്ചിങ് വളയും കമ്മലും ഇപ്പോള്‍ ലഭ്യമാണ്. നാല് പവന്‍ മുതല്‍ എട്ട് പവന്‍ വരെയുള്ള കസവ് മാലകള്‍ ലഭിക്കും. വളരെ ചെറിയ മുത്ത് കോര്‍ത്ത് ഭംഗിയാക്കിയ കസവ് മാലകള്‍ ഉണ്ടെങ്കിലും പ്‌ളെയിന്‍ കസവ് മാലകള്‍ക്കാണ് ഡിമാന്‍ഡ്.

പച്ചയുടെയും ചുവപ്പിന്റെയും അഴക് ഏറ്റവും കൂടുതല്‍ പാലയ്ക്കാ മാലയിലായിരിക്കും. ചുവപ്പും നീലയും കല്ല് പതിച്ചും പാലയ്ക്കാ മാല ഉണ്ടാക്കാറുണ്ട്. കളര്‍ കല്ലുകളാണ് മുമ്പ് പാലയ്ക്കാ മാലയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇനാമലും ഉപയോഗിക്കുന്നു. പാലയുടെ കായിന്റെ ആകൃതിയും നടുക്ക് തൂങ്ങുന്ന പെന്‍ഡന്റിന്റെ ഭംഗിയുമാണ് പ്രത്യേകത.

ഏതു വസ്ത്രത്തിനും ഇണങ്ങും എന്നതും പാലയ്ക്കയുടെ പ്രത്യേകതയാണ്. ബാലികയ്ക്കും കുമാരിക്കും നവവധുവിനും ഗൃഹനായികയ്ക്കും ഏഴഴക് നല്‍കുന്ന പാലയ്ക്കാമാല. നീളം കൂട്ടിയും കുറച്ചും പാലയ്ക്കാ മാല ചെയ്‌തെടുക്കാം. ഏതിനാണ് അഴകെന്ന് സംശയിച്ചു പോയാലേയുള്ളൂ. പത്ത് പവനില്‍ ചെയ്‌തെടുത്താലേ പാലയ്ക്കാമാലയുടെ ഭംഗി പൂര്‍ണമായി പകര്‍ത്താനാകൂ.
 
Other News in this category

 
 




 
Close Window