Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ചൂടുവെള്ളവും തേനും കുടിച്ച് 30 കിലോ ശരീരഭാരം കുറച്ച് സൊനാക്ഷിയുടെ മേക്ക് ഓവര്‍
Reporter
ദിവസവും രാവിലെ വെറുവയറ്റില്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് ചൂടുവെള്ളം, തുടര്‍ന്ന് തേന്‍ ചേര്‍ത്ത ലൈം, കൊഴുപ്പില്ലാത്ത പാല്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, രാത്രി ചിക്കനോ മീനോ ഒക്കെയാണ് താന്‍ ഭാരം കുറക്കാനായി കഴിച്ച് കൊണ്ടിരുന്നതെന്ന് സൊനാക്ഷി പറയുന്നത്. കൂടാതെ വ്യായാമങ്ങളും, ഹോട്ട് യോഗ, ടെന്നീസ്, നീന്തല്‍ എന്നിവയും ചെയ്തിരുന്നതായി താരം വ്യക്തമാക്കുന്നു.
ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഒരുപാട് പഴി കേട്ട താരമാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ഇപ്പോഴിതാ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സല്‍മാന്‍ ഖാന്‍ ചിത്രമായ 'ധബാംഗി'ലൂടെയാണ് സൊനാക്ഷി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന് 90 കിലോ ഭാരമുണ്ടായിരുന്നു.

തടിച്ചി എന്ന പേരാണ് താരത്തിന് ലഭിച്ചത്. എന്ത് നല്ലത് ചെയ്താലും തടിച്ചിയെന്ന വിളി മാത്രമാണെന്ന് പറഞ്ഞ് താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ 30 കിലോ കുറച്ച് തന്റെ ഭാരം അറുപതിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. സല്‍മാന്‍ ഖാനാണ് മെലിയാനായി തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും സൊനാക്ഷി പറയുന്നു.
 
Other News in this category

 
 




 
Close Window