Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
അവില്‍ മിക്‌സ് ചെയ്ത് പൈനാപ്പിള്‍ പ്രഥമന്‍
Reporter
പൈനാപ്പിള്‍ - 1
അവല്‍ - 1/4 കപ്പ്
ശര്‍ക്കര - 5 അല്ലി
തേങ്ങ -2
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഏലയ്ക്കപ്പൊടി - 2 ടീസ്പൂണ്‍
നെയ്യ് - 4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങള്‍ ആക്കി അരിഞ്ഞെടുക്കണം. ചോപ്പര്‍ ഉള്ളവര്‍ ചോപ് ചെയ്താലും മതി. ഇനി ഇത് ഒരു കുക്കറില്‍ നാലോ അഞ്ചോ വിസില്‍ വരുന്നത് വരെ വേവിക്കണം.

പൈനാപ്പിള്‍ നല്ല വേവുള്ളതാണ് അപ്പോള്‍ കുക്കറില്‍ ആയാല്‍ എളുപ്പമാണ്. അപ്പോഴേക്ക് തേങ്ങ പാലെടുത്ത് വയ്ക്കുക. ഒന്നാം പാലും രണ്ടാം പാലും വേണം. ഇനി 2 ടീസ്പൂണ്‍ നെയ്യില്‍ കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് ഇവ വറുത്തു മാറ്റി വയ്ക്കണം. ഇനി ആ നെയ്യില്‍ അവല്‍ വറുത്തെടുക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക. പൈനാപ്പിള്‍ വെന്തത് ബാക്കി 2 ടീസ്പൂണ്‍ നെയ്യില്‍ വഴറ്റുക. അതിലേക്ക് ശര്‍ക്കര പാനി ചേര്‍ക്കുക. ഇനി നന്നായി കുറുകി വറ്റി വരുന്ന പരുവത്തില്‍ 2ാം പാല് ചേര്‍ക്കുക. പൈനാപ്പിള്‍ ചെറുതായി ഉടച്ചു കൊടുക്കണം. അതിലേക്ക് വറുത്തു വച്ച അവല്‍ ചേര്‍ത്ത് ഇളക്കുക. അവല്‍ വെന്ത് സോഫ്റ്റ് ആവട്ടെ അപ്പോഴേക്ക് പാല് വറ്റി കുറുകി വരും. ഏലയ്ക്കപ്പൊടി ചേര്‍ത്തിളക്കുക. ഒന്നാം പാല് ചേര്‍ത്തു തിളക്കാതെ വറുത്ത് വച്ച അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും ചേര്‍ത്തു വാങ്ങി വയ്ക്കുക.
 
Other News in this category

 
 




 
Close Window