ഫ്രൂട് സലാഡ് വെറുതെ കഴിക്കുന്ന ഡെസേര്ട്ടല്ല. ആരോഗ്യത്തിന് അനുകൂലമായി ഫ്രൂട് സലാഡ് ഉണ്ടാക്കണം. ചേരുവകളെ കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മ ഫ്രൂട് സാലഡിന്റെ സ്വാദ് നശിപ്പിക്കാറുണ്ട്. കൃത്യമായ ചേരുവ ഇതാ.
പ്ലം - കാല് കപ്പ്
പൈനാപ്പിള്‍ - ഒരു പൈനാപ്പിളിന്റെ പകുതി
മുന്തിരി - 10 എണ്ണം
ബദാം - 10 എണ്ണം
സ്ട്രോബെറി - കാല് കപ്പ്
കിവി - 8 എണ്ണം
ഓറഞ്ച് - 2
ഉപ്പുപൊടി - കാല് ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു നുള്ള്
വിനാഗിരി - ഒരു തുള്ളി
തേന്‍ - ഒരു തുള്ളി
ഒലിവ് ഓയില്‍ - ഒരു തുള്ളി
തയാറാക്കുന്ന വിധം
പഴങ്ങള്‍ എല്ലാം സ്വന്തം ഇഷ്ടപ്രകാരം കഷണങ്ങളാക്കി മുറിച്ച് മിക്സ് ചെയ്ത് ബൗളില്‍ നിറയ്ക്കുക. ഉപ്പുപൊടി, കുരുമുളക് പൊടി, വിനാഗിരി, തേന്‍, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പതുക്കെ ഇളക്കുക. 20 മിനിറ്റ് പാത്രത്തില്‍ അടച്ചു വയ്ക്കുക. അതിനു ശേഷം കഴിക്കുക. ഒരു നേരം ഭക്ഷണം കഴിക്കുന്നത്രയും കലോറി ഇതില്‍ അടങ്ങിയിട്ടുണ്ട്. |