Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.മോനിക്കാ പുണ്യവതിയുടെയും വി.അഗസ്തീനോസിന്റെയും തിരുനാളുകളും
ജോസ്‌ ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആഗസ്റ്റ് മാസം 28 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി.മോനിക്കാ പുണ്യവതിയുടെയും വി.അഗസ്തീനോസിന്റെയും തിരുനാളുകളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം:


വൈകിട്ട് 6:30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George ,

Church,132 Shernhall tSreet, Walthamstow, E17. 9HU


തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window