|
ജിം ട്രെയിനര്‍ക്ക് ബൈക്ക് സമ്മാനിച്ച് മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദന്‍. യമഹയുടെ ആര്‍ 15 ബൈക്കാണ് തന്റെ ട്രെയിനറായ ജോണ്‍സന് ഉണ്ണി സമ്മാനിച്ചത്. എകദേശം 1.42 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.
യമഹയുടെ ജനപ്രിയ ബൈക്കായ ആര്‍15ന്റെ മൂന്നാം തലമുറയാണ് ആര്‍ 15 വി3.0. 155 സിസി എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 പിഎസ് കരുത്തും 14.7 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും.
മാമാങ്കത്തിനായി തന്റെ ശരീരം ഒരുക്കുന്നതിന് ജോണ്‍സണ്‍ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചുവെന്നും പുതിയ ബൈക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി മുകന്ദന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ സഹോദരനില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ജോണ്‍സന്റെ കുറിപ്പ്. |