Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
വിവാഹ വസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഹന്ന മാതൃകയാണ്
Reporter
വിവാഹ വസ്ത്രത്തോടുളള ഇഷ്ടം കൊണ്ട് വധു വെള്ളത്തില്‍ ഇറങ്ങിയപ്പോഴും മറ്റൊന്നും ചിന്തിച്ചില്ല. വിവാഹ വസ്ത്രം മാറ്റാതെ വെള്ളത്തില്‍ ഇറങ്ങി. തുര്‍ക്കി സ്വദേശി ഹന്ന 57, 383 രൂപയുടെ ഗൗണാണ് വിവാഹത്തിന് ധരിച്ചത്. ഇത്ര വില കൂടിയ വസ്ത്രമായതിനാല്‍ തന്നെ ഹന്നയ്ക്ക് ഇത് മാറ്റാന്‍ തോന്നിയില്ല. വിവാഹം കഴിഞ്ഞ് ബീച്ചില്‍ നീന്തുമ്പോഴും 22കാരി ഹന്ന ഈ ഗൗണ്‍ തന്നെയാണ് ധരിച്ചിരുന്നത്. എന്തിന് ട്രിപ്പ് പോയപ്പോള്‍ പോലും ഹന്ന ഈ വിവാഹ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. ജെറ്റ് സ്‌കൈയിങ് ചെയ്യുമ്പോഴും ഇതു തന്നെ ധരിക്കാനാണ് ഹന്നയുടെ തീരുമാനം.

'എല്ലാവരും പറയുന്നത് വിവാഹ വസ്ത്രം വളരെ വൃത്തിയായി നല്ല രീതിയില്‍ സൂക്ഷിച്ച് അലമാരയില്‍ വെയ്ക്കണം എന്നാണ്. വര്‍ഷങ്ങളോളം അത് അവിടെ ഇരുന്നിട്ട് എന്ത് കിട്ടാനാണ്. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല' എന്നും ഹന്ന പറയുന്നു. കുറച്ച് നാളത്തെ ജീവിതം ഞങ്ങള്‍ ആഗ്രഹിക്കുന്ന പോലെ രസകരവും സന്തോഷത്തോടെയും ആകണമെന്നതാണ് ലക്ഷ്യമെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു.


പുതുപുത്തന്‍ ഡിസൈനിലുള്ള വിവാഹ വസ്ത്രം ധരിക്കണമെന്നത് ഓരോ വധുവിന്റെയും സ്വപ്നമായിരിക്കാം. വിവാഹവസ്ത്രത്തിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാനും പലരും മടികാണിക്കാറില്ല. അവരില്‍ നിന്നു വ്യത്യസ്തയാണ് ഹന്നയെന്ന് സോഷ്യല്‍ മീഡിയ പുകഴ്ത്തി.
 
Other News in this category

 
 




 
Close Window