Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ബര്‍ഗര്‍ വീട്ടിലുണ്ടാക്കാം
Reporter
വീട്ടിലുണ്ടാക്കാന്‍ നല്ല വിഭവങ്ങളിലൊന്നാണ് ബര്‍ഗര്‍. മായം ചേര്‍ക്കാത്ത, പ്രിസര്‍വേറ്റിവുകള്‍ ഇല്ലാത്ത ബര്‍ഗര്‍ ആരോഗ്യത്തിന് നല്ലതാണ്. ചായയ്ക്ക് സ്‌നാക്‌സ്, പ്രഭാത ഭക്ഷണം എന്നീ രിതിയില്‍ ബര്‍ഗര്‍ ഉണ്ടാക്കാന്‍ പാചക കുറിപ്പ്.



ബര്‍ഗര്‍ ബണ്‍ - ആവശ്യത്തിന് എണ്ണം (രണ്ടായി മുറിക്കുക)
ഗ്രീന്‍പീസ് - 250 ഗ്രാം
കാരറ്റ് - രണ്ടെണ്ണം
ക്വാളി ഫ്‌ളവര്‍ - 250 ഗ്രാം
ഇഞ്ചി - ഒരു ടീസ്പൂണ്‍ (അരച്ചത്)
മല്ലിപ്പൊടി - നൂറ് ഗ്രാം
ഗരം മസാല - 50 ഗ്രാം
ബര്‍ഗര്‍ സ്റ്റിക്: ബണ്ണിന്റെ എണ്ണം പ്രകാരം
ആവശ്യ പ്രകാരം ഉപയോഗിക്കാന്‍ അരിപൊടി, ബ്രഡ് പൊടി, കടലമാവ് എന്നിവ ഓരോ സ്പൂണ്‍ വീതം. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി, ചെറിയ വെള്ളരിക്ക, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില എന്നിവ ഓരോ ബണ്ണില്‍ കയറ്റാന്‍ പാകത്തിന് നുറുക്കുക. സോസ്, വെള്ളം, ഉപ്പ്, എണ്ണ എന്നിവയും ബണ്ണിന്റെ എണ്ണം അനുസരിച്ച് പുരട്ടാന്‍ പാകത്തിന് എടുക്കുക.
ബര്‍ഗര്‍ ഉണ്ടാക്കുന്ന രീതി:

ഉരുളകിഴങ്ങ്, ഗ്രീന്‍പീസ് എന്നിവ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തില്‍ 3 കപ്പ് വെള്ളമൊഴിച്ച് പകുതി വേവിക്കുക. കാരറ്റ്, ക്വാളിഫ്‌ളവര്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. ഉടയരുത്. വെള്ളം ഊറ്റി കളഞ്ഞ് ഇഞ്ചി, മല്ലിപൊടി, ഗരം മസാല, മല്ലിയില, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഈ കൂട്ട് കുഴമ്പ് രൂപത്തില്‍ അരച്ചെടുത്ത ശേഷം ബ്രഡ് പൊടിയോ,അരിപ്പൊടിയോ ചേര്‍ത്ത് കുഴയ്ക്കുക. കട് ലറ്റിന്റെ വലുപ്പത്തില്‍ കുഴച്ചു പരത്തിയ ശേഷം അല്‍പ്പം ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കിവെച്ച കടലമാവില്‍ മുക്കിയെടുക്കുക. പിന്നീട് ബ്രഡ് പൊടിയില്‍ മുക്കുക. ഇത് എണ്ണയില്‍ വറുത്ത് കോരിയെടുക്കുക. ഇത്രയും ആയാല്‍ ബര്‍ഗറില്‍ നിറയ്ക്കാനുള്ള കട്‌ലറ്റ് റെഡി.
രണ്ടായി മുറിച്ച ബര്‍ഗര്‍ ബണ്‍ ചൂടാക്കുക. തക്കാളി ഉള്ളി ഇടയില്‍ നിറയ്ക്കുക. സോസ് പുരട്ടി കട് ലറ്റ് വയ്ക്കുക. ഇതിനു മുകളില്‍ തക്കാളി, ഉള്ളി, ചെറിയ വെള്ളരി എന്നിവ പരത്തിവയ്ക്കണം. തക്കാളി, ഉള്ളി നിറച്ച ശേഷം ബണ്‍ രണ്ടു കഷണവും കോര്‍ത്ത് സ്റ്റിക് കുത്തി വച്ചാല്‍ ബര്‍ഗര്‍ തയാര്‍.
 
Other News in this category

 
 




 
Close Window