Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കുളിരു പകരുന്ന ഷാര്‍ജ് ഷേക്ക്
Reporter
ഷാര്‍ജയിലെ ഷേക്കുമാരുടെ പ്രിയപ്പെട്ട പാനീയമാണേ്രത ഷാര്‍ജ ഷേക്ക്. ദുബായ് രാജാവിനെ പോലെ സുന്ദരമായ വിഭവമെന്നും ഷാര്‍ജ ഷേക്കിനെ വിശേഷിപ്പിക്കാറുണ്ട്. എന്തായാലും മധുരമുള്ള പാനീയം ശരീരത്തിനും മനസ്സിനും കുളിരു പകരുന്നു. നിമിഷ നേരത്തിനുള്ളില്‍ തയാറാക്കാവുന്ന പാനീയമാണ് ഷാര്‍ജ ഷേക്ക്.

ചേരുവ:

പാല്‍ - അര ലിറ്റര്‍ (ഫ്രീസറില്‍ തണുത്ത് ഉറച്ചത്)
ചെറുപഴം - മൂന്നെണ്ണം (മധുരമുള്ളത്)
ബോണ്‍വിറ്റ അല്ലെങ്കില്‍ ഹോര്‍ലിക്‌സ് - 3 സ്പൂണ്‍
പഞ്ചസാര - ഒരു സ്പൂണ്‍
അണ്ടിപരിപ്പ് - പത്തെണ്ണം
ബദാം - പത്തെണ്ണം
പിസ്താ - പത്തെണ്ണം


തയ്യാറാക്കുന്ന വിധം :

തണുത്ത് ഐസിന്റെ കട്ട പോലെ ആയ പാല്‍ കനമുള്ള വടികൊണ്ട് അടിച്ച് ഉടയ്ക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പഴം ഇടുക. ഹോര്‍ലിക്‌സ്, അണ്ടിപരിപ്പ്, ബദാം, പിസ്ത എന്നിവയും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക.
 
Other News in this category

 
 




 
Close Window