Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
സ്വന്തം പിതാവിന്റെ ചിതാഭസ്മം നെയില്‍ പോളിഷായി കൈ നഖങ്ങളില്‍ പതിച്ച് യുവതിയുടെ നെയില്‍ ആര്‍ട്ട്
Reporter
വിവാഹവേളയില്‍ തന്റെ പിതാവിന്റെ സാന്നിധ്യം ഏറ്റവും അടുത്തന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്ന വധു അതിനൊരു വിചിത്ര മാര്‍ഗം കണ്ടെത്തി. പിതാവായിന്റെ ചിതാഭസ്മം കൈനഖങ്ങളിലിട്ട് ആയിരുന്നു വധുവിന്റെ പരിഹാരം. സ്റ്റോക്ക്ഓണ്‍ട്രെന്റില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച മിക് ബാര്‍ബറിന്റെ മകള്‍ ഷാര്‍ലറ്റ് വാട്‌സനാണ് വിവാഹ ദിനത്തില്‍ പിതാവിന്റെ സാന്നിധ്യത്തിനായി ഇത് ചെയ്തത്. മണവാളന്‍ നിക്കും ഇതിനു പ്രോത്സാഹനവുമായി നിന്നു.

വിവാഹത്തിനായി പ്രത്യേകം തയാറാക്കിയ അക്രിലിക് നഖങ്ങളില്‍ ആണ് പിതാവിന്റെ ചിതാഭസ്മം മണവാട്ടി ശേഖരിച്ചു സൂക്ഷിച്ചത്. നെയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ഷാര്‍ലറ്റിന്റെ കസിന്‍ ആണ് ചിതാഭസ്മം നഖങ്ങളില്‍ ആകര്‍ഷകമായി പിടിപ്പിച്ചത്. ഇതുവഴി പിതാവിന്റെ സാന്നിധ്യം തനിക്കു അനുഭവപ്പെട്ടെന്നാണ് ഷാര്‍ലറ്റ് പറഞ്ഞത്.

നഖ കലാകാരനും യൂട്യൂബറുമായ ഷാര്‍ലറ്റിന്റെ കസിന്‍ കിര്‍സ്റ്റി മെക്കിന്‍ പറഞ്ഞത് ചെറിയ ഗ്ലാസ് കലത്തില്‍ വച്ചിരുന്ന ചിതാഭസ്മത്തിന്റെ ചെറിയ ഭാഗങ്ങള്‍ തെരെഞ്ഞെടുത്തു ഉപയോഗിക്കുകയായിരുന്നു എന്നാണ്. അവളുടെ വിവാഹദിനത്തില്‍ അവളുടെ അച്ഛന്‍ കൈ പിടിക്കുമെന്നായിരുന്നു ഷാര്‍ലറ്റിന്റെ വിശ്വാസമെന്ന് കിര്‍സ്റ്റി പറഞ്ഞു. പിങ്ക്, ഗ്രേ, വൈറ്റ് ഡിസൈനുകളില്‍ ചിതാഭസ്മം നഖങ്ങളില്‍ സ്ഥാനം പിടിച്ചപ്പോള്‍ തനിക്കു വിശ്വസിക്കാനായില്ല എന്നാണ് ഷാര്‍ലറ്റ് പറഞ്ഞത്.

പിതാവിന്റെ ഓര്‍മ്മകള്‍ക്കായി ഷൂസിന്റെ പുറകില്‍ ചിത്രങ്ങളും പൂക്കളില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സെന്റിമെന്റല്‍ പെന്‍ഡന്റ്, ഒരു കുപ്പായം, ഒരു ജോഡി ജീന്‍സ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ഒരു ടെഡി എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. വിവാഹ ചടങ്ങുകളില്‍ പിതാവിന്റെ സാന്നിധ്യം മാത്രമല്ല പങ്കാളിത്തവും ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നാണ് ഷാര്‍ലറ്റ് പറഞ്ഞത്. പിതാവിനോടുള്ള ഭാര്യയുടെ സ്‌നേഹത്തില്‍ നിക്കിനും വലിയ ബഹുമാനമാണ്.
 
Other News in this category

 
 




 
Close Window