Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പണമുള്ളവരെ ഫാഷനില്‍ പറപ്പിക്കാന്‍ ലബോര്‍ഗ്‌നി ഹുറാകാന്‍ ഇവൊ സ്‌പൈഡര്‍ ഇന്ത്യയില്‍
Reporter
ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലബോര്‍ഗ്‌നിയുടെ ഹുറാകാന്‍ ഇവൊ സ്‌പൈഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 4.10 കോടി രൂപയാണു കാറിന്റെ ഷോറൂം വില. കാറിന്റെ അവതരണത്തിനൊപ്പം ഇന്‍ഫിനിറ്റി കാഴ്‌സുമായി സഹകരിച്ചു ലംബോര്‍ഗ്‌നി മുംബൈയില്‍ പുതിയ ഷോറൂമും തുറന്നിട്ടുണ്ട്. 'വി 10 ഹുറാകാന്‍ ഇവൊ' ശ്രേണിയിലെ രണ്ടാമത്തെ മോഡലാണ് സ്‌പൈഡര്‍. കഴിഞ്ഞ ഫെബ്രുവരിയിലാണു ലംബോര്‍ഗ്‌നി 3.73 കോടി രൂപ വില നിലവാരത്തില്‍ കൂപ്പെയായ 'ഹുറാകാന്‍ ഇവൊ' ഇന്ത്യയില്‍ അവതരിപ്പിച്ചത്.

സാങ്കേതിക വിഭാഗത്തില്‍ ഇവൊ സ്‌പൈഡറിലെ മിക്കവാറും ഘടകങ്ങള്‍ ഇവൊ കൂപ്പെയില്‍ നിന്നു കടമെടുത്തതാണ്. കൂപ്പെയിലെ 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എന്‍ജിനാണു സ്‌പൈഡറിനും കരുത്തേകുന്നത്. 640 ബി എച്ച് പിയോളം കരുത്തും 600 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള എന്‍ജിനു കൂട്ടാവുന്നത് ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണ്. 'ഇവൊ കൂപ്പെ'യിലൂടെ അരങ്ങേറിയ ലംബോര്‍ഗ്‌നി ഡൈനമിക വെയ്‌സൊല ഇന്റഗ്രേറ്റ(എല്‍ ഡി വി ഐ) ഷാസി കണ്‍ട്രോള്‍ സംവിധാനവും റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടും ടോര്‍ക്ക് വെക്ടറിങ്ങുമൊക്കെ 'സ്‌പൈഡറി'ലും നിലനില്‍ക്കുന്നു.
 
Other News in this category

 
 




 
Close Window