Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
അരുണ്‍ പയ്യടിമീത്തലിന്റെ ഫോട്ടോഗ്രഫിയില്‍ സുരഭിലക്ഷ്മിക്ക് ഫാഷന്‍ തിരയിളക്കം
Reporter
സുരഭിലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോഴിക്കോട് സ്വദേശി അരുണ്‍ പയ്യടിമീത്തലാണ് ഫോട്ടോഗ്രഫര്‍.
താരത്തിന്റെ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സുരഭി തന്നെയാണോ ഇതെന്ന് ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പോലും പറ്റിയില്ല. ഷോട്ടോഷോട്ട് ചിത്രങ്ങളെല്ലാം തന്നെ മനോഹരമായിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ നാട്ടുകാരിയാണ് സുരഭി. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എടുത്ത സമയത്ത് തന്നെയാണ് അദ്ദേഹം നായികയായി വിളിച്ചിരുന്നതെന്ന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ കാലടിയടില്‍ തന്റെ എക്‌സാം നടക്കുകയായിരുന്നതിനാലാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതെന്നും താരം പറഞ്ഞിരുന്നു.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുരഭി ലക്ഷ്മി. ഒരു സ്വകാര്യ ചാനലിലെ 'താത്താ' വേഷത്തിലൂടെയാണ് താരം ശ്രദ്ധേയമായത്, ശേഷം നിരവധി ചിത്രങ്ങളിലൂടെയും സുരഭി ജനങ്ങള്‍ക്ക് പ്രിയങ്കരിയായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടി.
 
Other News in this category

 
 




 
Close Window