Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ന്യൂ കാസില്‍ മാന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
Reporter
വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും , ജനപങ്കാളിത്തം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് യു കെ യിലെ മലയാളി കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ന്ന ന്യൂ കാസിലിലെ മാന്‍ അസോസിയേഷന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഇക്കഴിഞ്ഞ ദിവസം നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പു നടന്നത് . ഗവര്‍ണര്‍ ജനറല്‍ ആയി ഷിബു മാത്യു എട്ടുകാട്ടില്‍ , ഡെപ്യൂട്ടി ഗവര്‍ണര്‍ ജനറല്‍ ആയി സഞ്ജു ജോയി എന്നിവര്‍ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു . അക്കൗണ്ടന്റ് മാരായി പോപ്‌സണ്‍ എബ്രഹാം , ജോഷി മാത്യു എന്നിവരെയും , ആര്‍ട്‌സ് സെക്രെട്ടറിമാരായി ജൂബി എം . സി, ജോമാ ബിജു എന്നിവരും , യുക്മ പ്രധിനിധി ആയി വര്‍ഗീസ് തെനംകാല , പി ആര്‍ ഓ ആയി സിമി ഷൈമോന്‍ , കിഡ്‌സ് കോഡിനേറ്റര്‍ ആയി ബ്രീസ് ബിജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . അഡ്‌വൈസേഴ്‌സ് ആയി എല്‍ദോസ് പോള്‍ , ജിബി ജോസ് എന്നിവരെയുംതിരഞ്ഞെടുത്തു .
 
Other News in this category

 
 




 
Close Window