Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
അറുപതു വയസ്സില്‍ ഇതാണെങ്കില്‍ 25 വയസ്സില്‍ ലെസ്‌ലിയുടെ ഭംഗി ചിന്തിക്കാന്‍ വയ്യെന്ന് ആരാധകര്‍
Reporter
കഴിഞ്ഞയാഴ്ച ലെസ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ചില ചിത്രങ്ങളാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. ബിക്കിനി ധരിച്ച് മാരക ഫിഗറിലുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. ഈ ചിത്രങ്ങള്‍ കണ്ടാണ് യുവാക്കള്‍ പലരും തെറ്റിദ്ധരിച്ചത്. കടുത്ത വ്യായാമമുറകളും ഡയറ്റുമാണ് ഈ അടിപൊളി ഫിഗറിനുപിന്നില്‍. നാല്‍പ്പതുവയസുവരെ അയ്യോപാവമായിരുന്നു ലെസ്‌ലി. ഒരുദിവസം ടി.വിയില്‍ ശരീരസൗന്ദര്യ മത്സരം കണ്ടതോടെയാണ് തനിക്കും ഇതുപോലെ ആയാലെന്തെന്ന മോഹമുദിച്ചത്. അന്നുമുതല്‍ അതിനുവേണ്ടിയുള്ള കഠിന പരിശ്രമം തുടങ്ങി. നാല്‍പ്പതു വയസായിരുന്നു അപ്പോള്‍. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഇരുപതുവര്‍ഷത്തിനിടെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ലെസ്‌ലിക്ക് മുപ്പതോളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കഠിന പരിശ്രമവും ഡയറ്റുമൊക്കെയുണ്ടെങ്കിലും ശരീസൗന്ദര്യം നിലനിറുത്താനും ലെസ്‌ലിയുടെ മാത്രം ചില സീക്രട്ടുകളുണ്ട്. പക്ഷേ, അതങ്ങനെ എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കില്ല. ഈ സീക്രട്ട് അറിയാന്‍ വേണ്ടിമാത്രം സമീപിക്കുന്നവരും നിരവധിയാണ്.
മസിലുള്ള സ്ത്രീകളെ ആണുങ്ങള്‍ക്ക് ഇഷ്ടമാകുമാേ എന്ന പേടിയിലാണ് പെണ്‍കുട്ടികളില്‍ കൂടുതലും ശരീരസൗന്ദര്യ രംഗത്തേക്ക് കടന്നുവരാത്തതെന്നാണ് ലെസ്‌ലി പറയുന്നത്. എന്നാല്‍ ഇത് വെറും തെറ്റിദ്ദാരണയാണെന്ന് പറയുന്ന അവര്‍ ഇക്കാര്യം തെളിയിക്കാന്‍ സ്വന്തംഅനുഭവം തന്നെയാണ് എടുത്തുകാട്ടുന്നത്.സംഗതിയൊക്കെ കൊള്ളാമെങ്കിലും ഇപ്പോഴത്തെ ഫോട്ടോഷൂട്ടിലെ വേഷം ഇത്തിരി കടുത്തുപോയെന്നാണ് ലെസ്‌ലിയുടെ ആരാധകരുടെ അഭിപ്രായം.

വയസ് അറുപതായി. പക്ഷേ, കട്ടഫിഗറാണ്. കണ്ടാല്‍ മുപ്പതിനപ്പുറം തോന്നില്ല. മെല്‍ബണ്‍സ്വദേശി ലെസ്‌ലി മാക്‌വെല്ലിന്റെ ചിത്രം കണ്ട് യുവതിയാണെന്ന് തെറ്റിദ്ധരിച്ച് മുട്ടിനോക്കിയ പുരുഷ കേസരികള്‍ ഒരുപാടുണ്ട്. കാര്യങ്ങള്‍ മനസിലായപ്പോള്‍ മാപ്പുപഞ്ഞ് തടിയൂരി.
 
Other News in this category

 
 




 
Close Window