Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ നാലു തലമുറ ഒന്നിച്ച് പുഡ്ഡിങ് ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് വൈറല്‍
Reporter
ബക്കിംഗ്ഹാം കൊട്ടാരത്തിലെ നാല് തലമുറകളുടെ ക്രിസ്മസ് പുഡിങ്. ഇതു
സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. ചാരിറ്റിക്ക് വേണ്ടി ക്രിസ്മസ് പുഡ്ഡിംഗുകള്‍ നിര്‍മ്മിക്കുന്ന രാജ്ഞിയുടെയും ചാള്‍സ്, വില്യം, ജോര്‍ജ് രാജകുമാരന്മാരുടെയും ചിത്രങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്. റോയല്‍ ബ്രിട്ടീഷ് സേനയുടെ ന്യൂ ടുഗെദര്‍ അറ്റ് ക്രിസ്മസ് സ്‌കീമിനുള്ളതാണ് പുഡ്ഡിംഗുകള്‍ . രാജ്ഞിയും സിംഹാസനത്തിന്റെ അടുത്ത മൂന്ന് അവകാശികളും ഈ ഒറ്റ ചിത്രത്തില്‍ നിറയുന്നു. പശ്ചാത്തലത്തില്‍ മനോഹരമായ ക്രിസ്മസ് ട്രീയും ഉണ്ട്.


രാജകീയ വസ്ത്രം ധരിച്ചാണ് ഏവരും പുഡിങ് ഉണ്ടാക്കുന്നത്. വില്യം രാജകുമാരനും പിതാവ് ചാള്‍സും സ്യൂട്ടും ടൈയും ധരിച്ചിരിക്കുന്നു. കൈയില്‍ ഹാന്‍ഡ്ബാഗ് ഇല്ലാതെ രാജ്ഞിയുള്ള അപൂര്‍വ്വമായി ചിത്രമാണിത്. ക്രിസ്മസ് കാലം ചിലവഴിക്കാന്‍ രാജ്ഞി സാന്‍ഡ്രിംഗ്ഹാമിലേക്ക് പുറപ്പെടുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പ് എടുത്ത ചിത്രമാണെന്ന് കരുതുന്നു.
 
Other News in this category

 
 




 
Close Window