Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പോണ്‍താരം മിയ ഖലീഫ വിവാഹത്തിനായി അണിയുന്നത് ദേഹം മുഴുവന്‍ മറയ്ക്കുന്ന വലിയ ഗൗണ്‍
Reporter
ഹെവി ഗൗണ്‍ തന്നെയാവുമോ മിയ വിവാഹ ദിവസം അണിയാന്‍ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകര്‍.ഇതാണോ വിവാഹത്തിന് ധരിക്കുന്നതെന്ന ചോദ്യവുമായി നിരവധപേര്‍ കമന്റ് ബോക്‌സിലെത്തുകയും ചെയ്തു. പക്ഷേ, മിയ ഒന്നും പറഞ്ഞില്ല. പറയിപ്പിക്കാന്‍ പലരും പണിപതിനെട്ടും പയറ്റിയിട്ടും കാര്യമുണ്ടായില്ല. വിവാഹത്തിന് താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട്.ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറുകയായിരുന്നു. അടുത്തിടെ മിയ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.കുറച്ചുനാള്‍ മുമ്പ് നീലച്ചിത്രരംഗത്ത് അനുഭവിക്കേണ്ടവന്ന പ്രശ്‌നങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ മിയ തുറന്നുപറഞ്ഞിരുന്നു.

മുന്‍ നീലച്ചിത്ര നായിക മിയ ഖലീഫ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. സ്വീഡനില്‍ ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് വരന്‍. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹനിശ്ചയം. എന്നായിരിക്കും വിവാഹം എന്നറിയാന്‍ പലരും നമ്പരുകള്‍ പലതും പയറ്റിനോക്കിയെങ്കിലും മിയ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല.ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവും എന്ന് മിയതന്നെ വെളിപ്പെടുത്തിയതോടെ ഇപ്പോള്‍ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയായി. വിവാഹത്തെക്കുറിച്ചുമാത്രമല്ല, വിവാഹത്തിന് മിയ ധരിക്കുന്ന വേഷത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. അടുത്തിടെ ഒരു പുതിയ ഗൗണ്‍ പരിചയപ്പെടുത്തുന്ന വീഡിയോ മിയ പുറത്തുവിട്ടതാണ് ഇതിന് കാരണം.
 
Other News in this category

 
 




 
Close Window