Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യു.കെ.കെ.സി.എ മുന്‍ പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ പിതാവ് എബ്രഹാം മടുക്കക്കുഴി നിര്യാതനായി
Reporter
കടുത്തുരുത്തിയിലെ ആദ്യകാല ടിംബര്‍ വ്യവസായിയും യു.കെ.കെ.സി.എ മുന്‍ പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ പിതാവുമായ പൂഴിക്കോല്‍ ഇടവകാംഗം എബ്രഹാം മടക്കക്കുഴി (85) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം കുറുമള്ളൂര്‍ വാളായില്‍ കുടുംബാംഗം.

മക്കള്‍ : സൈമണ്‍ എബ്രഹാം, ടോമി എബ്രഹാം, സി. ഡെയ്സി (സൈന്റ് ജോസഫ് സന്യാസസമൂഹം, മോനിപ്പള്ളി), മോളി മാത്യു, സി. പ്രിന്‍സി (സൈന്റ്‌റ് ജോസഫ് സന്യാസസമൂഹം , മോനിപ്പള്ളി), ജെയ്നി തോമസ്, ബിജു എബ്രഹാം, ജോമോന്‍ എബ്രഹാം, സ്റ്റീഫന്‍ എബ്രഹാം.

മരുമക്കള്‍ : മേഴ്സി പടവെട്ടുംകാലയില്‍ (കൈപ്പുഴ), ആന്‍സി കുന്നേല്‍ തൂവാനിസ, മാത്യു വലിയപുളിഞ്ചാല്‍ ഏറ്റുമാനൂര്‍, തോമസ് തടാനാകുഴിയില്‍ ഇരവിമംഗലം, ആഷാ കാട്ടിപ്പറമ്പില്‍ കല്ലറ, ജിന്‍സി ശൗര്യമാക്കിയില്‍ ഉഴവൂര്‍, ജോബിന നിരപ്പില്‍ പയസ് മൗണ്ട്, ഫാ. മിഥുന്‍ വലിയപുളിഞ്ചാല്‍ പൗത്രന്‍ .

മൃതദേഹം ഞായറാഴ്ച രാവിലെ അഞ്ചുമണിയ്ക്കു ഭവനത്തില്‍ എത്തിക്കുന്നതും ഭവനത്തിലെ സംസ്കാര ശുശ്രൂഷകള്‍ വൈകിട്ട് നാല് മണിയ്ക്ക് ആരംഭിക്കുകയും തുടര്‍ന്ന് സംസ്കാരം പൂഴിക്കോല്‍ സെന്റ് ലുക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും.
 
Other News in this category

 
 




 
Close Window