Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
വ്യത്യസ്ത കലാവിരുന്നുകള്‍: 'വെള്ളിത്താരം' ജനുവരി പതിനൊന്നിന്
Reporter
'വെള്ളിത്താരം' – 2019ജനുവരി 11 )o തീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ (Norton Knatchbull ) വച്ച് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15 )o മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ('വെള്ളിത്താരം') നടത്തപ്പെടുന്നു.



ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ആഘോഷങ്ങളില്‍ 100 ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് വന്‍ വിജയം വരിച്ച ഫ്‌ലാഷ് മോബില്‍ നിന്നും, മെഗാ തിരുവാതിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 50 ല്‍ പരം യുവതികളെ അണിനിരത്തി ക്രിസ്ത്യന്‍ നൃത്തരൂപമായ മെഗാ മാര്‍ഗ്ഗം കളിയോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ലീഗല്‍ അഡ് വൈസറും, സാമൂഹ്യപ്രവര്‍ത്തകനും, പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നല്‍കും.



5 മണിക്ക് 'വെള്ളിത്താരം' ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. പെണ്‍കുട്ടികളുടെ 10 മിനിറ്റ് നീണ്ടുനില്‍ക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികള്‍ ആരംഭിക്കും. 70 ല്‍ പരം കലാകാരന്‍മാരും, കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'വെള്ളിത്താരം' നൃത്ത സംഗീത ശില്‍പവും, ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയാല്‍ 'വെള്ളിത്താരം'സമ്പന്നമായ ഒരു കലാവിരുന്നും, വ്യത്യസ്ത അനുഭവവും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യുസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് മലയാളി അസോസിയേഷന്റെ ഭാരവാഹികളും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.
തപ്പിന്റെയും, കിന്നരത്തിന്റെയും, കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നല്‍കിയും, പുതുവത്സര ആശംസകള്‍ നേര്‍ന്നും, അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ചു. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ശക്തമായ സഹകരണം കരോള്‍ സര്‍വീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.



കരോളിന്റെ അവസാനദിവസം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ ലോഗോ 'വെള്ളിത്താരം' അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യുസിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോള്‍ സര്‍വീസ് വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും സെക്രട്ടറി ജോജി കോട്ടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
 
Other News in this category

 
 




 
Close Window