|
പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് കൈകൊണ്ട് മാറിടം മറച്ചുനില്‍ക്കുന്ന പദ്മാ ലക്ഷ്മി. ഇതിനോടകം ചിത്രം ശ്രദ്ധ നേടി.
.'പുതുവര്‍ഷം, അതേ ഞാന്‍'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പദ്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ദ്ധിക്കുകയാണെല്ലോ എന്നാണ് എന്നാണ് ആരാധകരുടെ കമന്റ്.
ഇതിന് മുന്‍പും ഇത്തരം ചിത്രങ്ങള്‍ 49 കാരി യായ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവാണ് ലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ഭാര്യയാണ്.
അടുത്തിടെ പ്രിയങ്ക ചോപ്രയുടെ പേരില്‍ പദ്മാലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് മാഗസിന്‍ പദ്മാലക്ഷ്മിയുടെ ചിത്രത്തില്‍ പ്രിയങ്കയെ ടാഗ് ചെയ്തതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു. |