|
നടി സാറാ അലി ഖാന്‍ ഇപ്പോള്‍ മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുന്നു. സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയും സഹോദരനും സാറയ്‌ക്കൊപ്പമുണ്ട്. മള്‍ട്ടി കളര്‍ ബിക്കിനിയിട്ട് പൂളില്‍ വിശ്രമിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സാറ പങ്കുവച്ചതെങ്കില്‍ ഒടുവിലായി പങ്കുവച്ചത് സായാഹ്നത്തിലെ കടലിനോട് ചേര്‍ന്നുള്ള ചിത്രമാണ്. അമ്മ അമൃതാ സിംഗിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. |