Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
കിവീസ് ടീമിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
Reporter
മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് വിരാട് കോഹ്ലി തുറന്ന് പറയുന്നു.

ലോക കപ്പ് സെമിയില്‍ തങ്ങളെ തോല്‍പ്പിച്ച ടീമെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചതെന്നും കോഹ്ലി വെളിപ്പെടുത്തി.

അതെസമയം ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല.

രോഹിത്ത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. രാഹുല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനവും വഹിയ്ക്കും. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ എന്നീ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി ടീമുലുണ്ട്.

രവീന്ദ്ര ജഡേജയും ശിവം ദുബെയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. കുല്‍ദീപിന് പകരം സ്പിന്നറായി യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. ശാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ഭുംറ എന്നീ പേസര്‍മാരും ടീമില്‍ ഇടംപിടിച്ചു.
 
Other News in this category

 
 




 
Close Window