Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യം മോഡലിങ് രംഗത്തും ചര്‍ച്ചയായി
Reporter
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണി നിരന്നു. അമിതാബ് ബച്ചനൊപ്പം തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന, കന്നട താരം ശിവ്‌രാജ്കുമാര്‍, തമിഴ് നടന്‍ പ്രഭു ഗണേശന്‍, ബോളിവുഡ് താരം കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ എന്നിവരാണ് ഈ അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ പങ്കാളികളായത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറാണ് കത്രീന. മുംബയിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്.

ഈ താരങ്ങളെല്ലാം വര്‍ഷങ്ങളായി കല്യാണ്‍ ജൂവലേഴ്‌സുമായി സഹകരിച്ചു വരികയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ മുഖം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഈ താരങ്ങള്‍ സിനിമ വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കി. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തനായ ക്യാമറാമാന്‍ രവി വര്‍മന്‍ ആണ് ഈ ടി വി കൊമേര്‍ഷ്യല്‍ ക്യാമറയില്‍ പകര്‍ത്തിയത്.



തമാശ, ബര്‍ഫി, ജഗ്ഗ ജാസൂസ്, ഗോലിയോണ്‍ കി രാസലീല രാം ലീല തുടങ്ങിയ വമ്പന്‍ പ്രോജക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. ഇതിനു മുന്‍പ് 2014 ലായിരുന്നു ഇന്ത്യന്‍ സിനിമയിലെ ഈ പ്രതിഭകളുടെ സംഗമം നടന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ചിത്രീകരണത്തിന് ശേഷം അതിന്റെ അനുഭവങ്ങള്‍ ബിഗ് ബി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വച്ചു . പരസ്യ ചിത്രം വൈകാതെ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തും.
 
Other News in this category

 
 




 
Close Window