Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
ബ്രെക്‌സിറ്റിനു ശേഷം യുകെ പാസ്‌പോര്‍ട്ടില്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ
REPORTER

ലണ്ടന്‍: ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. എങ്കിലും യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഭാവി ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലല്‍ക്കുകയാണ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാന ആശങ്ക. ഈ മാസം 31ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെങ്കിലും ട്രാന്‍സിഷന്‍ പിരീഡിലേക്ക് കടക്കുന്നത് കൊണ്ടുതന്നെ തുടക്കത്തില്‍ വലിയ യാത്രാ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാന്‍ ഇടയില്ല. നിലവിലെ രീതിയില്‍ തന്നെ ഡിസംബര്‍ അവസാനം വരെ യാത്ര ചെയ്യാമെന്ന് ട്രാവല്‍ അസോസിയേഷനായ എബിടിഎ പറയുന്നു. വാലിഡ് ആയ പാസ്‌പോര്‍ട്ടുകള്‍ അനുസരിചച്ച് ഈ വര്‍ഷം അവസാനം വരെ സുഗമമായി യാത്ര ചെയ്യാം. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലേക്ക് യാത്ര പോകുമ്പോള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ ബോര്‍ഡര്‍ കോഡ് ഉണ്ടെന്ന് യാത്രയ്ക്ക് മുന്‍പ് ഉറപ്പു വരുത്തേണ്ടതുണ്ട്.

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഒരു സാധുതയുള്ള ഡോക്യുമെന്റ് ആയിത്തന്നെ തുടരും. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് മുന്‍പ് ഇഷ്യു ചെയ്തവ റീപ്ലേസ് ചെയ്യേണ്ട കാര്യമില്ല. എന്നിരുന്നാലും ബ്രെക്‌സിറ്റിന് ശേഷം വരുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. യൂറോപ്പിലെ അയര്‍ലന്‍ഡ് ഒഴികെയുള്ള മിക്ക രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ആറ് മാസം വരെ ചുരുങ്ങിയത് സമയമുണ്ട്. നേരത്തെയുള്ള പാസ്‌പോര്‍ട്ട് എക്‌സ്‌പെയര്‍ ആകുന്നതിനു മുന്‍പാണ് നിങ്ങള്‍ അത് പുതുക്കിയിട്ടുള്ളതെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്ന തീയതിയില്‍ അധിക മാസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. പാസ്‌പോര്‍ട്ട് പുതുക്കിയില്ലെങ്കില്‍ ഐസ്ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുടങ്ങി യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് കീഴില്‍ വരുന്ന നിരധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്കാവില്ല. യാത്ര ചെയ്യുന്ന ദിവസങ്ങളില്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും പാസ്‌പോര്‍ട്ട് പുതുക്കാന്‍ ബാക്കിയുണ്ടാകണം. അതുപോലെതന്നെ പത്ത് വയസില്‍ കുറയാതെ പ്രായമുണ്ടായിരിക്കണം.

പാസ്‌പോര്‍ട്ട് ചുരുക്കാന്‍ ചുരുങ്ങിയത് മൂന്ന് ആഴ്ച എങ്കിലും കാലതാമസമെടുക്കും. ഓണ്‍ലൈനായി പുതുക്കുന്നതിന് 75.50 പൗണ്ടാണ് ചാര്‍ജ്. പേപ്പര്‍ ആപ്ലിക്കേഷന്‍ വഴിയാണെങ്കില്‍ 85 പൗണ്ട് നല്‍കണം. പാസ്‌പോര്‍ട്ട് അത്യാവശ്യമായി വേണമെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ പുതുക്കി ലഭിക്കുന്ന പ്രീമിയം സര്‍വീസ് ലഭ്യമാണ്. ഇതിന് 177 പൗണ്ടാണ് ചെലവ് വരിക. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ തുടര്‍ന്ന് പരമ്പരാഗതമായ നീല ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരുകയാണ്. പുതിയ ഡിസൈനിലുള്ള പാസ്‌പോര്‍ട്ട് വിതരണം എന്നാരംഭിക്കുമെന്ന കൃത്യമായ തിയതി പറയാന്‍ ഹോം ഓഫീസിന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും ഇനി വിതരണം ചെയ്യുന്നവ അത്തരത്തിലുളളവ ആയിരിക്കുമെന്ന് ഉറപ്പാണ്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ അംഗമെന്ന നിലയില്‍ നിലവില്‍ ബ്രിട്ടീഷുകാര്‍ക്കുളള പാസ്‌പോര്‍ട്ടുകള്‍ കാലക്രമത്തില്‍ എടുത്ത് മാറ്റപ്പെടുകയും ചെയ്യും. ഈ വര്‍ഷം മധ്യം മുതല്‍ ബ്ലൂ പാസ്‌പോര്‍ട്ട് വിതരണം തുടങ്ങുമെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസ് പറയുന്നത്.

 
Other News in this category

 
 




 
Close Window