Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഭുംറ യുഗം അവസാനിയ്ക്കുന്നു
Reporter
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അലട്ടുന്നത് സ്റ്റാര്‍ പേസര്‍ ഭുംറയ്ക്ക് സംഭവിച്ച ഫോം ഔട്ട് ആണ്. പരിക്ക് മാറി കൂടുതല്‍ കരുത്തനായി ഭുംറ തിരിച്ചെത്തി എന്ന് കരുതിയവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കിവീസില്‍ ഭുംറ പുറത്തെടുത്തത്.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനായ ജസ്പ്രീത് ഭുംറ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാകും ഇതെന്ന് ഉറപ്പാണ്. .പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പന്തെറിഞ്ഞ ഭുംറയ്ക്ക് ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാകാതെ പോകുകയായിരുന്നു കരിയറില്‍ ഇതാദ്യമായാണ് ഭുംറക്ക് ഒരു പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെ പോവുന്നത്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ കളിച്ച ഏകദിനത്തിലും ഭുംറ വിക്കറ്റില്ലാതെയാണ് മത്സരം അവസാനിച്ചത്. അവസാനം കളിച്ച ആറ് ഏകദിനങ്ങളില്‍ ഭുംറ ഒരേയൊരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
 
Other News in this category

 
 




 
Close Window