Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ പരിക്കില്‍ നിന്നു മുക്തമായെന്ന് സൂചന
Reporter
ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയുടെ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. രോഹിത്ത് പരിക്കില്‍ നിന്നും മുക്തമായെന്നാണ് പുറത്ത് വരുന്ന സൂചന. ഇതോടെ മാര്‍ച്ച് അവസാന വാരം തുടങ്ങുന്ന ഐപിഎല്ലിലും രോഹിത്ത് മുംബൈ ഇന്ത്യന്‍സിനായി കളിയ്ക്കു.

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചനയുണ്ട്. നേരത്തെ പരിക്ക് മൂലം രോഹിതിന് ഈ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

രോഹിത്ത് ജിമ്മില്‍ പരിശീലിക്കുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പരിക്കില്‍ നിന്ന് അദ്ദേഹം മുക്തമായെന്ന സൂചനകള്‍ലഭിച്ചത്.

നേരത്തെ ന്യൂസിലന്‍ഡില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിതിന്റെ തുട മസിലിനായിരുന്നു പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പിന്നാലെ നടന്ന ഏകദിന പരമ്പര നഷ്ടമായ രോഹിതിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കളിക്കാനാവില്ല. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. മാര്‍ച്ച് 12 ന് ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
 
Other News in this category

 
 




 
Close Window