Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഏഷ്യന്‍ സീനിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ്:മൂന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് സ്വര്‍ണം
Reporter
ഡല്‍ഹിയില്‍ ഏഷ്യന്‍ സീനിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് സ്വര്‍ണം . ഒരു വെള്ളി ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.68 കി ഗ്രാം വിഭാഗത്തില്‍ ദിവ്യ കാക്കരണ്‍, 25 കിഗ്രാം വിഭാഗത്തില്‍ പി?ങ്കി, 59 കി.ഗ്രാം വിഭാഗത്തില്‍ സരി?താമോര്‍ എന്നി?വരാണ് ഇന്നലെ പൊന്നണി?ഞ്ഞത്. 50 കി.ഗ്രാം ഫൈനലില്‍ തോറ്റുപോയ നിര്‍മ്മലാദേവി വെള്ളിത്തിളക്കം കൊണ്ട് തൃപ്തിപ്പെട്ടു. 21കാരിയായ ദിവ്യയ്ക്കായി?രുന്നു ആദ്യ സ്വര്‍ണം. അല്‍ബീന കെയ്ര്‍ഗെല്‍ ഡിനോവ, ഡെല്‍ഗെര്‍മ, അസോദ എസ്ബര്‍ ദൈനോവ, നരൂഹ മത്സുയുകി? എന്നിവരെയെല്ലാം റൗണ്ട് റോബി?ന്‍ലീഗ് മത്സരങ്ങളില്‍ മലര്‍ത്തിയടിച്ചാണ് ദിവ്യ സ്വര്‍ണം സ്വന്തമാക്കി?യത്.
55 കി.ഗ്രാം സെമിഫൈനലില്‍ കസാഖിസ്ഥാന്റെ മരീന സുയേവയെയും ഫൈനലി?ല്‍ മംഗോളിയയുടെ ബൊലോര്‍മ്മയെയും കീഴടക്കിയാണ് പിങ്കിയുടെ സ്വര്‍ണ നേട്ടം. 59 കി.ഗ്രാം വിഭാഗത്തില്‍ സരിത ഫൈനലി?ല്‍ മംഗോളി?യന്‍ താരത്തെയാണ് കീഴടക്കി?യത്.
35കാരിയായ നിര്‍മ്മല ഫൈനലില്‍ ജപ്പാന്റെ മിഹോ ഇഗാര്‍ഷിയേദാണ് തോറ്റത്. 32 എന്ന സ്‌കോറിനായിരുന്നു മിഹോയുടെ ജയം.
 
Other News in this category

 
 




 
Close Window