Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
Reporter
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരമാണ് ഓജ. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര ടെസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം എന്ന നിലയില്‍ ശ്രദ്ധേയമായ ആ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓജ കാഴ്ച്ചവെച്ചത്. ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു.



മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഓജയ്ക്ക് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ സാധിച്ചിട്ടില്ല. പിന്നീട് ഐപിഎല്ലിലും അഭ്യന്തര ക്രിക്കറ്റിലും മാത്രമായി ഓജയുടെ പ്രകടനം ഒതുങ്ങി.
 
Other News in this category

 
 




 
Close Window