Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ചേച്ചിക്ക് പുതിയ ഉടുപ്പു വാങ്ങി കൊടുക്കാന്‍ അവന്റെ കയ്യില്‍ പണമില്ല: അവന്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രം ഫാഷന്‍ ട്രെന്‍ഡ്
Reporter
സാമ്പത്തിക ശേഷിയില്ലാതെ നിന്ന സഹോദരി ലൂ അസേയ്ക്ക് സഹോദരന്‍ തന്നെ ഗൗണ്‍ ഡിസൈന്‍ ചെയ്തു നല്‍കി. സ്‌കൂളിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനാണ് വസ്ത്രം. ഫിലിപ്പിന്‍സില്‍ നിന്നുള്ള മാവെറിക് ഫ്രാന്‍സിസ്‌കൊ ഒയാവോ എന്ന സഹോദരന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാണ്.

റെഡിമെയ്ഡ് ഗൗണ്‍ വാങ്ങാന്‍ ഒരുപാട് പൈസയാകുമെന്നതിനാല്‍ പ്ലെയിന്‍ തുണി വാങ്ങി അതില്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു മാവെറിക് ചെയ്തത്. ഇതിന് മുന്നോടിയായി മാവെറിക് ഗൗണിന്റെ ഡിസൈന്‍ പെന്‍സില്‍ ഉപയോഗിച്ച് തയ്യാറാക്കി. തുടര്‍ന്ന് ചില സുമനസ്സുകളുടെ സഹായത്തോടെ ആവശ്യമായ പ്ലെയിന്‍ തുണി വാങ്ങി അതില്‍ സ്വന്തമായി തന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു.
കളങ്കമില്ലാത്തത് സഹോദര സ്‌നേഹം മാത്രമാണ് എന്നതിന് ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പുതിയ ചിത്രങ്ങള്‍.
 
Other News in this category

 
 




 
Close Window