Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മുന്‍ ക്യാപ്റ്റന്‍ ധോണി ചെന്നൈയില്‍ പരിശീലനത്തി: സുരേഷ് റൈന ചുംബനം നല്‍കി വരവേറ്റു
Reporter
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായ ധോണി പരിശീലനത്തിനെത്തി. ചെന്നൈയില്‍ പരിശീലനത്തിനെത്തിയ ധോണി ഹോട്ടലില്‍ വന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റൈന ധോണിയുടെ കഴുത്തില്‍ ഉമ്മ നല്‍കിയാണ് വരവേറ്റത്. ഊഷ്മളമായൊരു ആലിംഗനത്തോടെയാണ് ധോണി റൈനയെ സ്വീകരിച്ചത്.
ലോകകപ്പ് സെമിഫൈനലോടെ ക്രിക്കറ്റ് മൈതാനത്തില്‍ മങ്ങിത്തുടങ്ങിയ പേരാണ് മഹേന്ദ്ര സിംഗ് ധോണി. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അടിവരയിട്ട് ഐ.പി.എല്‍ മത്സരങ്ങള്‍ക്കൊരുങ്ങുകയാണ് താരം.


'തല' എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ ധോണിയെ വിശേഷിപ്പിക്കുന്നത്. ധോണി കഴിഞ്ഞാല്‍ സി.എസ്.കെ ടീമില്‍ ആരാധകരുടെ കാര്യത്തില്‍ മുമ്പന്‍ റൈനയാണ്. വമ്പിച്ച വരവേല്‍പ്പാണ് ധോണിക്ക് ആരാധകര്‍ നല്‍കിയത്. 2020ലെ ഐ.പി.എല്‍ ആഘോഷിക്കാന്‍ എല്ലാ ടീമുകളുടെയും ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ധോണിയെ റൈന സ്വീകരക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window