|
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതയാണ്. ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോള്‍ മാധ്യമ ക്യാമറയുടെ ശ്രദ്ധ ഇവാങ്ക നേടി. ഫാഷനെ കുറിച്ച് അവര്‍ ഏറെ സംസാരിച്ചു. മൂന്നുമക്കളുടെ അമ്മയാണ് ഈ സുന്ദരി. പക്ഷേ, എല്ലാവരെയും അതിശയിപ്പിച്ചു. മുപ്പത്തെട്ടുകാരിയാണെങ്കിലും കണ്ടാല്‍ ഇരുപത്തഞ്ചുവയസിനപ്പുറം തോന്നിക്കുകയുമില്ല. പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ നിന്നുതിരിയാന്‍പോലും സമയമില്ലെങ്കിലും മക്കളുടെ കാര്യംനോക്കാന്‍ ഇവാങ്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇവാങ്ക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എത്ര തി?രക്കുകള്‍ ഉണ്ടെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതുപോലെ വ്യായാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനും ഇവാങ്ക സമയം കണ്ടെത്തുന്നുണ്ട്. എല്ലാദിവസവും 20 മിനിറ്റ് മകന്‍ ജോസഫിനൊപ്പം വീടിന്റെ നിലത്ത് കാര്‍റേസിംഗി?ന് ഒപ്പം കൂടും. മകള്‍ അരബെല്ലയ്ക്ക് പുസ്തകങ്ങള്‍ വായി?ക്കാനാണ് താത്പര്യം. ഒരു ദിവസം രണ്ട് ബുക്കുകളുടെയെങ്കിലും ചെറിയ നോട്ടുകള്‍ തയ്യാറാക്കി?ക്കൊടുക്കണം. മൂന്നാമത്തെ മകനായ തിയോഡറിന് രണ്ടോ മൂന്നോ നേരമെങ്കിലും ഭക്ഷണം നല്‍കുന്നത് ഇവാങ്ക തന്നെയാണ്. രാത്രിയില്‍ അവനെ ഉറക്കുന്ന ജോലി?യും ഇവാങ്കയുടേതുതന്നെ.ഔദ്യോഗിക ജോലികള്‍ക്കൊപ്പം ഇതിനെക്കെ എങ്ങനെ സമയം കണ്ടെത്തുന്നു എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്.
തിരക്കുകള്‍ മക്കളെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. രാവിലെ അഞ്ച് മണിക്കാണ് ഞാന്‍ ഉണരുന്നത്. ഉടന്‍തന്നെ മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി സമയം നീക്കി വയ്ക്കും. ഉണര്‍ന്നാലുടന്‍ അവര്‍ക്ക് എന്നെ കാണണമെന്നത് നിര്‍ബന്ധമാണ്. അതിനാല്‍ അവര്‍ ഉണരും മുമ്പേ വ്യായാമവും ദിനചര്യകളുംമെല്ലാം തീര്‍ക്കുംഇവാങ്ക പറയുന്നു.
മകള്‍ അരബെല്ലയ്ക്ക് ഇവാങ്ക നല്‍കുന്നത് കിടിലന്‍ ബ്യൂട്ടി ടിപ്പുകളാണ്. നമ്മുടെ ഉള്ളിലുള്ള സൗന്ദര്യമാണ് പ്രധാനം.ആത്മവിശ്വാസം, നല്ലപെരുമാറ്റരീതി,മനശ്ശക്തി... ഇവയാണ് ഒരു സ്ത്രീയെ സുന്ദരിയാക്കുന്നത്. മേക്കപ്പും ചര്‍മസംരക്ഷണവുമൊക്കെ രസകരമായ കാര്യങ്ങളാണ്. പക്ഷേ നിങ്ങള്‍ നിങ്ങളായിരിക്കുന്നതാണ് കൂടുതല്‍ പ്രധാനം. കൗമാരകാലത്ത് മേക്കപ്പോടെ ഉറങ്ങിയാല്‍ അമ്മവിളിച്ചുണര്‍ത്തി അത് നീക്കംചെയ്യിപ്പിക്കുമായിരുന്നു. ചര്‍മത്തെ അത് മോശമായി ബാധിക്കുമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു.ഇവാങ്ക ഓര്‍മ്മിക്കുന്നു. |